Latest NewsNewsInternational

ജനങ്ങളെ ഭീതിയിലാഴ്ത്തി ശക്തമായ ഭൂചലനം : കെട്ടിടങ്ങള്‍ തകര്‍ന്നു വീണു

മനില : ജനങ്ങളെ ഭീതിയിലാഴ്ത്തി ശക്തമായ ഭൂചലനം. കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. ഫിലിപ്പീന്‍സിലാണ് ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 8.03 ഓടെ മാസ്ബാറ്റെ ദ്വീപിലാണ് ഭൂചലനമുണ്ടായത്. ഇവിടുത്തെ കാറ്റൈന്‍ഗന്‍ നഗരത്തില്‍ നിന്നും ഏതാനും മൈലുകള്‍ അകലെയുള്ള സമര്‍ സീ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭാവ കേന്ദ്രം. ഭൂചലനത്തില്‍ തകര്‍ന്ന മൂന്ന് നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടെയില്‍ നിന്നും ഒരാളുടെ മൃതദേഹം കണ്ടെത്തി. 50 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് പ്രഥമിക നിഗമനം.

Read Also : ചൈനയുടെ നീക്കങ്ങള്‍ക്ക് ശക്തമായി തിരിച്ചടി നല്‍കാനായി ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് വിമാനങ്ങള്‍ : തേജസിനെ ശത്രുക്കള്‍ക്ക് തകര്‍ക്കാനാകില്ല : പാകിസ്ഥാന് ആശങ്ക

നിരവധി റോഡുകളും തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മറ്റാരുടെയും മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 164,000 ത്തിലേറ കൊവിഡ് കേസുകളുള്ള ഫിലിപ്പീന്‍സില്‍ വൈറസ് വ്യാപനം വര്‍ദ്ധിച്ചു വരുന്നതിനിടെയിലാണ് ഭൂചലനത്തിന്റെ വരവ്. 3.8 വ്യാപ്തി വരെയുള്ള 24 ഓളം തുടര്‍ച്ചലനങ്ങളും രേഖപ്പെടുത്തിയതായി ഫിലിപ്പീന്‍സ് സീസ്‌മോളജി ഓഫീസ് അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ തെക്കന്‍ ഫിലിപ്പീന്‍സിലെ മിന്‍ഡാനാവോ ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ചലനത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button