KeralaLatest NewsNews

കേരള ഷോളയാര്‍ അണക്കെട്ടിൽ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

തൃശൂര്‍: കേരള ഷോളയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 2654.50 അടിയായതിനെ തുടര്‍ന്ന് ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാട് ഷോളയാര്‍ അണക്കെട്ടില്‍ നിന്ന് എത്തിച്ചേരുന്ന വെളളത്തിന്റെയും നിലവിലുളള നീരൊഴുക്കിന്റെയും സ്ഥിതി കണക്കിലെടുത്ത് സമീപ ദിവസങ്ങളില്‍ ജലനിരപ്പ് പൂര്‍ണ്ണസംഭരണ ശേഷിയില്‍ എത്താന്‍ സാധ്യതയുളളതായാണ് കെഎസ്‌ഇബി വിലയിരുത്തുന്നത്. അണക്കെട്ടിലെ അധികജലം പുറത്തേക്ക് ഒഴുക്കുന്നതിനുളള പ്രാരംഭനടപടികളുടെ ഭാഗമായാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചെതെന്ന് കെഎസ്‌ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button