KeralaLatest NewsNews

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. ശ്രീജയ്ക്കു നേരെ ആസിഡ് ആക്രമണം; ഭര്‍ത്താവ് അറസ്റ്റില്‍

ചെറുതോണി : പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. ശ്രീജയ്ക്കു നേരെ ആസിഡ് ആക്രമണം; ഭര്‍ത്താവ് അറസ്റ്റില്‍. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. ശ്രീജയ്ക്കു (36) നേരെയാണ് ആസിഡ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അറസ്റ്റിലായി. മുഖത്തും പുറത്തും ഗുരുതരമായി പൊള്ളലേറ്റ ശ്രീജയെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. സംഭവത്തില്‍ ഭര്‍ത്താവ് പൂമാംകണ്ടം പൊട്ടനാംകുന്നേല്‍ അനീഷ് കുമാറിനെ (അനില്‍-46) മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്തു.

read also : മുഖവും കഴുത്തും കുത്തിക്കീറി ചോരയൊലിച്ച് യുവതി; ആശുപത്രിയിലെത്തിക്കാതെ ദൃശ്യങ്ങൾ പകർത്താൻ തിരക്കുകൂട്ടി നാട്ടുകാർ

പൂമാംകണ്ടം സ്വദേശികളായ ഇവര്‍ തൊടുപുഴയ്ക്കു സമീപം വണ്ടമറ്റത്താണ് ഏറെ നാളായി താമസിക്കുന്നത്. ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിന് ഭര്‍ത്താവിനൊപ്പമാണ് ശ്രീജ മുരിക്കാശേരിയില്‍ എത്തിയത്. കമ്മിറ്റി യോഗം കഴിഞ്ഞാല്‍ ഉടന്‍ വീട്ടില്‍ എത്തണമെന്ന് അനില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ശ്രീജ എത്താന്‍ വൈകിയതിനെച്ചൊല്ലി വഴക്കുണ്ടായി. തുടര്‍ന്ന് ക്ഷുഭിതനായ അനില്‍ കയ്യില്‍ കരുതിയിരുന്ന ആസിഡ് ശ്രീജയ്ക്കു നേരെ ഒഴിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button