KeralaLatest NewsNews

കോവിഡ് സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ മാത്രം നല്‍കി വന്നിരുന്ന ചാനലിനെ ജനങ്ങള്‍ വെട്ടി : മാറിയും മറിഞ്ഞും ബാര്‍ക്ക് റേറ്റിംഗ്

കൊച്ചി: കേരളത്തിലെ ചാനലുകള്‍ തമ്മില്‍ പൊരിഞ്ഞ മത്സരം. കോവിഡ് സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ മാത്രം നല്‍കി വന്നിരുന്ന ചാനലിനെ ജനങ്ങള്‍ വെട്ടി . മാറിയും മറിഞ്ഞും ബാര്‍ക്ക് റേറ്റിംഗ് .മലയാള ന്യൂസ് ചാനല്‍ റേറ്റിംഗില്‍ മാതൃഭൂമി സ്ഥാനം വീണ്ടും തിരിച്ചുപിടിച്ചു. റേറ്റിംഗിന്റെ 31-ാം ആഴ്ചയില്‍ നഷ്ടമായ നാലാം സ്ഥാനം വീണ്ടും ചാനല്‍ തിരിച്ചു പിടിച്ചു. 32-ാം ആഴ്ചയില്‍ ജനം ടിവിയെ പിന്തള്ളിയാണ് മാതൃഭൂമിയുടെ ആ സ്ഥാനം കയ്യേറിയത്. ഏഷ്യാനെറ്റ് ന്യൂസാണ് ഒന്നാമത്. ഫളവേഴ്‌സ് രണ്ടാമതും മനോരമ ന്യൂസ് മൂന്നാമതുമാണ്.

read also : ഇന്ത്യക്കെതിരെ ആണവ യുദ്ധം തുടങ്ങുമെന്ന ഭീഷണിയുമായി പാകിസ്താന്‍ : പാകിസ്താന്റെ ഭീഷണിയ്ക്കു പിന്നില്‍ ചൈന തങ്ങളുടെ ഒപ്പമുണ്ടെന്ന ആത്മവിശ്വാസം

സര്‍ക്കാരിനെതിരെ വികാരം ശക്തമാകുന്നതിന്റെ സൂചനയാണ് ജനം ടിവിയുടെ 31-ാം കഴിഞ്ഞ ആഴ്ചയിലെ നാലാം സ്ഥാനത്തേക്കുള്ള വരവെന്ന വിലയിരുത്തല്‍ സജീവമായിരുന്നു. ശബരിമല പ്രക്ഷോഭ സമയത്തും നേട്ടമുണ്ടാക്കിയത് ജനം ടിവിയായിരുന്നു. അന്ന് റേറ്റിംഗില്‍ രണ്ടാം സ്ഥാനത്ത് ചാനല്‍ എത്തിയിരുന്നു. അന്ന് ഒന്നിലധികം ആഴ്ചകളില്‍ ജനം ടിവി രണ്ടാമത് തുടര്‍ന്നു. അതിന് ശേഷമാണ് മുന്‍നിര ചാനലായ മാതൃഭൂമിയെ ജനം പിന്തള്ളി നാലാമത് എത്തുന്നത്.

ഇത് മാതൃഭൂമിക്ക് വലിയ തിരിച്ചടിയായി. ഇതോടെ കരുതലോടെ വാര്‍ത്തകളെ അവരും സമീപിച്ചു. സ്വര്‍ണ്ണ കടത്തില്‍ കൂടുതല്‍ ക്രിയാത്മക ഇടപെടല്‍ നടത്തി. അങ്ങനെയാണ് മുന്നേറ്റം സാധ്യമായതും നാലാം സ്ഥാനം തിരിച്ചു പിടിക്കുന്നതും. ആദ്യ സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസ് എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ്. രണ്ടാമത് ട്വന്റി ഫോര്‍ ന്യൂസും. ആദ്യ അഞ്ചില്‍ ഇടം നേടിയവരില്‍ ജനം ടിവിക്കൊഴികെ ബാക്കിയെല്ലാ ചാനലുകളുടേയും പോയിന്റ് ഉയര്‍ന്നിട്ടുണ്ട്. സ്വര്‍ണ്ണ കടത്ത് കേസിലെ വാര്‍ത്തകള്‍ കൂടുതല്‍ പ്രേക്ഷകരെ വാര്‍ത്താ ചാനലിലേക്ക് ആകര്‍ഷിക്കുന്നതിന് തെളിവാണ് ഇത്.

ആദ്യ അഞ്ചില്‍ കൈരളി ന്യൂസോ ന്യൂസ് 18 കേരളമോ മീഡിയോ വണ്ണോ ഇല്ലെന്നതാണ് വസ്തുത. ആറും ഏഴും എട്ടും പൊസിഷനിലുള്ള ചാനലുകളില്‍ വലിയ സാങ്കേതിക വിദ്യയുടെ പിന്തുണയാണുള്ളത്. ഇതൊന്നുമില്ലെതായാണ് ജനം ടിവി ആദ്യ അഞ്ചില്‍ സ്ഥാനം സുരക്ഷിതമാക്കുന്നത്.

പ്രോഗ്രാം ചാനലുകളില്‍ ഏഷ്യാനെറ്റാണ് ഒന്നാമത്. രണ്ടാമത് സ്യൂര്യ ടിവി. മൂന്നാമത് മനോരമയും. ഫ്ളവേഴ്സ് ടിവിയാണ് നാലാമത്. സീ കേരളമാണ് അഞ്ചാമത്. ഈ ആഴ്ച കോട്ടം സംഭവിച്ചത് ഫ്ളവേഴ്സിനാണ്. പ്രോഗ്രാം റേറ്റിംഗില്‍ വലിയ പോയിന്റ് നഷ്ടമാണ് ഫ്ളവേഴ്സിന് ഇത്തവണ സംഭവിക്കുന്നത്.

ന്യൂസ് ചാനലുകളില്‍ ശ്രീകണ്ഠന്‍ നായരുടെ ട്വിന്റി ഫോര്‍ ഏറെക്കാലം കുതിപ്പിലായിരുന്നു. ഒരു ഘട്ടത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളി പോലും ഉയര്‍ത്തി. എന്നാല്‍ ഇപ്പോള്‍ ആ തരംഗം ദൃശ്യമല്ല. കോവിഡു കാലത്തെ വ്യാജ വാര്‍ത്തകള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതും ന്യൂസ് റേറ്റിംഗില്‍ പ്രകടമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button