Latest NewsNewsInternational

ഇന്ത്യക്കെതിരെ ആണവ യുദ്ധം തുടങ്ങുമെന്ന ഭീഷണിയുമായി പാകിസ്താന്‍ : പാകിസ്താന്റെ ഭീഷണിയ്ക്കു പിന്നില്‍ ചൈന തങ്ങളുടെ ഒപ്പമുണ്ടെന്ന ആത്മവിശ്വാസം

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആണവ യുദ്ധം തുടങ്ങുമെന്ന ഭീഷണിയുമായി പാകിസ്താന്‍ , പാകിസ്താന്റെ ഭീഷണിയ്ക്കു പിന്നില്‍ ചൈന തങ്ങളുടെ ഒപ്പമുണ്ടെന്ന ആത്മവിശ്വാസം. പാകിസ്താന്‍ റെയില്‍വെ മന്ത്രി ശൈഖ് റഷീദ് ആണ് ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. . ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിലെ മന്ത്രിയായ ഇദ്ദേഹം ഇന്ത്യയ്ക്കെതിരെ നിരന്തരം പ്രകോപന പ്രസ്താവനകള്‍ നടത്തുന്ന വ്യക്തിയാണ്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയ്ക്കെതിരെ ആണവ ആക്രമണം നടത്തുമെന്ന് അദ്ദേഹം ഭീഷണി മുഴക്കിയത്.

Read Also : പാകിസ്ഥാന്റെ മൗനാനുവാദത്തോടെ ഭീകരര്‍ ഇന്ത്യയിലേയ്ക്ക് കടക്കാന്‍ പദ്ധതി : അതീവ ഗൗരവമായ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇന്റലിജന്‍സ്

സൈനിക ബലത്തില്‍ ഇന്ത്യയാണ് പാകിസ്താനേക്കാള്‍ മുന്നില്‍. അതുകൊണ്ടാണ് പാകിസ്താന്‍ വളരെ ചെറിയ ആണുബോംബുകള്‍ തയ്യാറാക്കി വച്ചിരിക്കുന്നത്. ലക്ഷ്യസ്ഥാനത്ത് മാത്രം കനത്ത നാശം വിതയ്ക്കാന്‍ സാധിക്കുന്നതാണ് ഇത്തരം ബോംബുകള്‍. 250ഓളം ബോംബുകളാണ് ഇത്തരത്തില്‍ പാകിസ്താന്റെ കൈവശമുള്ളത്. അസം വരെ കനത്ത നാശം വിതയ്ക്കാന്‍ ഇതുകൊണ്ട് സാധിക്കുമെന്നും ശൈഖ് റഷീദ് പറഞ്ഞു.

മുമ്ബും ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ പാകിസ്താന്‍ റെയില്‍വെ മന്ത്രി രംഗത്തുവന്നിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ സൈനിക നീക്കത്തിനും മടിക്കില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭീഷണി മുഴക്കിയതിന് പിന്നാലെ ആയിരുന്നു ശൈഖ് റഷീദ് 2019 സപ്തംബറില്‍ ആദ്യ വിവാദ പ്രസ്താവന നടത്തിയത്. പാകിസ്താന്റെ കൈവശം ചെറിയ അണുബോംബുകള്‍ ഉണ്ടെന്നായിരുന്നു അദ്ദേഹം അന്നും പറഞ്ഞിരുന്നത്. അതേസമയം, നിലവില്‍ ശൈഖ് റഷീദ് ഇത്തരം പ്രസ്താവന നടത്താനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button