KeralaLatest NewsNews

വഴക്കുണ്ടായപ്പോള്‍ മധ്യസ്ഥം വഹിക്കാനെത്തിയ വ്യക്തിയില്‍ നിന്നും അഞ്ചു പേര്‍ക്ക് കൊവിഡ്

പത്തനംതിട്ട: രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വഴക്ക് പരിഹരിക്കാനെത്തിയ ആളിൽ നിന്നും അഞ്ചു പേര്‍ക്ക് കൊവിഡ്. കടമ്പനാട് രണ്ടു കുടുംബങ്ങള്‍ തമ്മില്‍ വഴക്കുണ്ടായപ്പോൾ അതു പരിഹരിക്കാനായി തിരുവനന്തപുരത്ത് നിന്ന് എത്തിയ വ്യക്തിക്ക് രോഗലക്ഷണങ്ങൾ പ്രകടമാകുകയും തുടര്‍ന്ന് സ്രവ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വഴക്കുണ്ടായ കുടുംബങ്ങളിലെ അംഗങ്ങള്‍ക്കും പരിശോധന നടത്തിയതോടെയാണ് ഇവരില്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

Read also: വാക്‌സിന്‍ വിപണിയിൽ ലഭ്യമാക്കുന്നതിന് മുമ്പ് വമ്പന്‍ പരീക്ഷണത്തിനൊരുങ്ങി റഷ്യ

കൂടാതെ നിബന്ധനകള്‍ മറികടന്ന് പ്രവര്‍ത്തിച്ച രണ്ട് ട്യൂഷന്‍ സെന്ററുകള്‍ മുഖേന 15 പേര്‍ക്കും കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കടമ്പനാടും കുളനടയിലും ശാരീരിക അകലവും കൊവിഡ് നിയന്ത്രണങ്ങളും പാലിക്കാതെ നടത്തിയ രണ്ടു ട്യൂഷന്‍ സെന്ററുകള്‍ വഴിയാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button