USALatest NewsNewsInternational

ഇ​ന്ത്യ​ൻ വം​ശ​ജ ക​മ​ല ഹാ​രി​സിനെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡിസി: അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ഇ​ന്ത്യ​ൻ വം​ശ​ജ ക​മ​ല ഹാ​രി​സിനെ(55) പ്രഖ്യാപിച്ചു. ട്രം​പി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ൻ​സി​നെ​തി​രേ​യാ​ണ് ക​മ​ല മ​ത്സ​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​മെ​ന്നും അ​മേ​രി​ക്ക തൊ​ഴി​ൽ ന​ഷ്ട​ത്തി​ന്‍റെ​യും ജീ​വ​ന​ഷ്ട​ത്തി​ന്‍റെ​യും രാ​ജ്യ​മാ​യി. ദ​യ​യും സ്നേ​ഹ​വും മ​നു​ഷ്യ​ത്വ​വു​മു​ള്ള രാ​ഷ്ട്രം കെ​ട്ടി​പ്പ​ടു​ക്കു​മെ​ന്നും ക​മ​ല ഹാ​രി​സ് പ​റ​ഞ്ഞു. ക​ലി​ഫോ​ർ​ണി​യ​യി​ൽ​നി​ന്നു​ള്ള സെ​ന​റ്റ​ർ ആ​ണ് ക​മ​ല. ധീ​ര​യാ​യ പോ​രാ​ളി എ​ന്നാ​ണു ജോ ​ബൈ​ഡ​ൻ ക​മ​ല​യെ വി​ശേ​ഷി​പ്പി​ച്ച​ത്.

Also read : ലഡാക് സംഘര്‍ഷം ഷീയുടെ സൃഷ്ടി.. ഷി ചിന്‍പിങ് മാഫിയ തലവന്‍… കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മറവില്‍ നടക്കുന്നത് അഴിമതിയും അക്രമവും…വിമര്‍ശനം ഉന്നയിച്ച പ്രൊഫസറെ നിശബ്ദനാക്കി ചൈനീസ് ഭരണകൂടം

ഇ​താ​ദ്യ​മാ​യാണ് ഏ​ഷ്യ​ൻ-​ആ​ഫ്രി​ക്ക​ൻ പാ​ര​ന്പ​ര്യ​മു​ള്ള ഒ​രു വ​നി​ത ഈ ​പ​ദ​വി​യി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ർ​ക്കെ​തി​രെ അ​മേ​രി​ക്ക​യി​ൽ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന ഇ​ക്കാ​ല​ത്ത് ക​മ​ല​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്കു ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. ചെ​ന്നൈ സ്വ​ദേ​ശി​നി​യാ​യ ഡോ. ​ശ്യാ​മ​ള ഗോ​പാ​ല​ൻ ആ​ണു ക​മ​ല​യു​ടെ അ​മ്മ. പി​താ​വ് ജ​മൈ​ക്ക​യി​ൽ​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കു കു​ടി​യേ​റി​യ ഡോ​ണ​ൾ​ഡ് ഹാ​രി​സ്.

അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ൽ വ​നി​ത​ക​ൾ പ്ര​സി​ഡ​ന്‍റോ വൈ​സ് പ്ര​സി​ഡ​ന്‍റോ ആ‍​യി​ട്ടി​ല്ല. 2008ൽ ​റി​പ്പ​ബ്ലി​ക് പാ​ർ​ട്ടി​യു​ടെ സാ​റാ പെ​യ്‌​ലി​ൻ, 1984ൽ ​ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ജെ​റാ​ൾ​ഡി​നോ ഫെ​റാ​രോ എ​ന്നീ വ​നി​ത​ക​ൾ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ച്ചെ​ങ്കി​ലും ജയിച്ചില്ല. 2016ൽ ​പ്ര​സി​ഡ​ന്‍റു​സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ച ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ഹി​ല്ല​രി ക്ലി​ന്‍റ​ൺ പ​രാ​ജ​യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button