Latest NewsIndiaNews

തന്റെ രാജ്യമായ കൈലാസത്തില്‍ ‘ഹിന്ദു റിസര്‍വ് ബാങ്ക്’ ആരംഭിക്കുമെന്ന് പീഢനക്കേസിലെ പ്രതി നിത്യാനന്ദ

പീഢനക്കേസിലെ പ്രതിയായ നിത്യാനന്ദ ‘ഹിന്ദു നിക്ഷേപവും റിസര്‍വ് ബാങ്കും’ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഗണേഷ് ചതുര്‍ത്ഥിയില്‍ സ്വയം പ്രഖ്യാപിത രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്കായി കൈലാസത്തിന്റെ റിസര്‍വ് ബാങ്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് നിത്യാനന്ദ ബുധനാഴ്ച ഒരു വീഡിയോ പുറത്തിറക്കി. 2:44 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആണ് ഇത്തരമൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്.

ഗണപതിയുടെ കൃപയോടെ ഗണേഷ് ചതുര്‍ത്ഥിയില്‍, കൈലാസത്തിന്റെ റിസര്‍വ് ബാങ്കിന്റെയും കറന്‍സികളുടെയും സമ്പൂര്‍ണ്ണവും പൂര്‍ണ്ണവുമായ എല്ലാ വിവരങ്ങളും ഞങ്ങള്‍ വെളിപ്പെടുത്താന്‍ പോകുന്നു. എല്ലാം തയ്യാറാണ്. സമ്പൂര്‍ണ്ണ ഡിസൈനിംഗ്, കറന്‍സി എല്ലാം, ഞങ്ങള്‍ എങ്ങനെ ചെയ്യാന്‍ പോകുന്നു എന്ന സാമ്പത്തിക തന്ത്രം, ആഭ്യന്തര കറന്‍സി ഉപയോഗം, ബാഹ്യ ലോക കറന്‍സി വിനിമയം എന്നിവയൊക്കെ 300 പേജുള്ള മുഴുവന്‍ സാമ്പത്തിക നയങ്ങളും തയ്യാറാണെന്ന് നിത്യാനന്ദ വീഡിയോയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button