Latest NewsNewsIndia

ധോണിയുടെ തീരുമാനത്തില്‍ 130 കോടി ഇന്ത്യക്കാരും ദു:ഖിതർ: ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യയെ നയിച്ച മികച്ച നായകന്‍മാരിൽ ഒരാൾ: ധോണിക്ക് കത്തയച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ധോണിയുടെ തീരുമാനത്തില്‍ 130 കോടി ഇന്ത്യക്കാരും ദു:ഖിതരാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ധോണിയുടെ കരിയറിലെ കണക്കുകള്‍ അദ്ദേഹത്തിന്റെ മഹത്വം വ്യക്തമാക്കുന്നു. ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യയെ നയിച്ച മികച്ച നായകന്‍മാരിലും ബാറ്റ്‌സ്മാന്‍മാരിലും ഒരാളാണ് അദ്ദേഹം. ക്രിക്കറ്റ് ലോകം കണ്ട മികച്ച വിക്കറ്റ് കീപ്പറായിരുന്നു ധോണിയെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.

Read also: ജനാധിപത്യത്തിനും അതിന്റെ സംരക്ഷണത്തിനും തുറന്ന വിമര്‍ശനം ആവശ്യമാണ്, പ്രസ്താവന പിന്‍വലിക്കില്ല ; പ്രശാന്ത് ഭൂഷണ്‍

വിഷമ ഘട്ടങ്ങളെ നേരിടുമ്പോള്‍ ഉള്ള ധോണിയുടെ ശാന്തത യുവാക്കള്‍ക്ക് മാതൃകയാണ്. ഇന്ത്യന്‍ സായുധ സേനയുമായുള്ള ധോണിയുടെ സഹകരണത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതിലുള്ള ധോണിയുടെ മനസാന്നിദ്ധ്യവും ഒപ്പം സഹതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും പ്രധാനമന്ത്രി കത്തില്‍ പരാമര്‍ശിച്ചു.ധോണി സമ്മാനിച്ച അവിസ്മരണീയ നിമിഷങ്ങള്‍ തലമുറകളോളം നിലനില്‍ക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button