KeralaLatest NewsNews

വധൂവരന്‍മാരെ വട്ടംകറക്കി; 24 മണിക്കൂറിനകം ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് മന്ത്രി

ആലപ്പുഴ : വിവാഹ സര്‍ട്ടിഫിക്കറ്റിനായി എത്തിയ നവദമ്പതികളെ ദിവസങ്ങളോളം നടത്തിച്ച് ഓരോരോ കാരണങ്ങള്‍ പറഞ്ഞ് നടത്തിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് മന്ത്രി ജി.സുധാകരന്‍. ആലപ്പുഴ ജില്ലയിലെ സബ് റജിസ്ട്രാര്‍ ഓഫിസിലെ സെക്ഷന്‍ ഷാജിയെയാണ് സംഭവവുമായി ബവ്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തത്.

Read Also : തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് ; സര്‍ക്കാര്‍ കോടതിയിലേക്ക്

പരാതി ലഭിച്ച് 24 മണിക്കൂറിനകം നടപടിയുണ്ടായതായി മന്ത്രി അറിയിച്ചു. ഇടനിലക്കാര്‍ വഴിയല്ലാതെ വിവാഹം റജിസ്റ്റര്‍ ചെയ്യാനെത്തിയ വധൂവരന്‍മാര്‍ക്കും സാക്ഷികള്‍ക്കുമാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. ആലപ്പുഴ ബാറിലെ അഭിഭാഷകരായ ജീവന്‍, റെയ്‌നി എം.കുര്യാക്കോസ് എന്നിവര്‍ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്യാനെത്തിയപ്പോഴാണ് പല കാരണങ്ങള്‍ പറഞ്ഞ് മടക്കി അയയ്ക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തത്.

ജൂണ്‍ 22ന് ഓണ്‍ലൈനായി ഇവര്‍ മാര്യേജ് ഓഫിസര്‍ മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് അപേക്ഷയുടെ പ്രിന്റും ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ രേഖയുമായി ഓഫിസിലെത്തിയപ്പോള്‍ ക്ലാര്‍ക്ക് അപമര്യാദയായി പെരുമാറിയെന്ന് മന്ത്രിക്കു ലഭിച്ച പരാതിയില്‍ പറയുന്നു. പല തവണ ഇവരെ മടക്കി അയയ്ക്കുകയും വരാന്‍ പറയുന്ന ദിവസങ്ങളില്‍ മുങ്ങുകയും ചെയ്യുന്നതായിരുന്നു പതിവ്. നേരില്‍ കാണുമ്പോള്‍ വൈകിയെന്നു പറഞ്ഞ് അപേക്ഷ കൈപ്പറ്റാനും വിസമ്മതിച്ചു.

കഴിഞ്ഞ 23ന് വധൂവരന്‍മാര്‍ സാക്ഷികള്‍ക്കൊപ്പം 10 മണിക്ക് ഓഫിസിലെത്തിയെങ്കിലും വൈകിട്ടു വരെ നിര്‍ത്തി. ഒടുവില്‍ റജിസ്‌ട്രേഷന്‍ നടപടികള്‍ക്കു മുതിരാതെ പറഞ്ഞയച്ചു. പിന്നീടുള്ള തീയതികളിലും സമാനമായി തിരിച്ചയച്ചു. ഒടുവില്‍ 30ാം തീയതിയാണ് റജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിച്ചത്. വിവാഹശേഷം പല പ്രാവശ്യം വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാതെയും ബുദ്ധിമുട്ടിച്ചതായും പരാതിയുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button