KeralaLatest NewsNews

ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്‌ന രണ്ടു തവണ കൈക്കൂലി വാങ്ങി, ശിവശങ്കര്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്തു തന്നു ; നിര്‍ണായക വെളിപ്പെടുത്തലുമായി യുണിടാക്

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്‌ന രണ്ടു തവണ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സഹായിച്ചിട്ടുണ്ടെന്നും യുണിടാക് ബില്‍ഡേഴ്സ് ഉടമ. എന്‍ഫോഴ്സ്മെന്റിന് നല്‍കിയ മൊഴി നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്നയാണ് ശിവശങ്കറിന് കാണാന്‍ നിര്‍േദ്ദശിച്ചത്. സര്‍ക്കാര്‍ തലത്തില്‍ തുടര്‍ന്നുളള സഹായങ്ങള്‍ ചെയ്തത് ശിവശങ്കറെന്നുമാണ് എന്‍ഫോഴ്‌മെന്റിന് യുണിടാക് ഉടമ മൊഴി നല്‍കിയിരിക്കുന്നത്.

പല വകുപ്പുകളിലും ശിവശങ്കര്‍ വിളിച്ച് പദ്ധതിക്ക് അനുകൂല സഹായം നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ ഖാലിദിന് കൈക്കൂലി നല്‍കിയശേഷമാണ് താന്‍ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയത്. പല വകുപ്പുകളിലും ശിവശങ്കര്‍ വിളിച്ച് പദ്ധതിക്ക് അനുകൂല സഹായം നല്‍കാന്‍ നിര്‍ദ്ദേശിച്ചു. യുണിടാക് ഉടമ മൊഴിയില്‍ പറയുന്നു.

ലൈഫ് മിഷന്‍ പദ്ധതിക്കായി സ്വപ്ന സുരേഷ് രണ്ടുതവണ കമ്മിഷന്‍ കൈപ്പറ്റി. ഇതില്‍ രണ്ടാം തവണ വാങ്ങിയ ഒരു കോടി രൂപ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള കോഴയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചു. സ്വപ്ന ലോക്കറില്‍ സൂക്ഷിച്ച പണം കൈക്കൂലി പണമെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ നിഗമനം. ഇരുപത് കോടി രൂപയുടെ പദ്ധതിയില്‍ നാല് കോടി 35 ലക്ഷം രൂപയും കോഴയായി നല്‍കേണ്ടി വന്നുവെന്നും യുണിടാക് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്കിയിട്ടുണ്ട്.

സന്ദീപ്, സ്വപ്ന, സരിത്ത് എന്നിവര്‍ ചേര്‍ന്ന് പദ്ധതിയുടെ ആറ് ശതമാനം കമ്മിഷനായി വേണമെന്നാണ് ആവശ്യപ്പെട്ടത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഫ്ളാറ്റ് പണിയാന്‍ ഒരു നിര്‍മാണക്കമ്പനിയെ തെരഞ്ഞെടുക്കണമെന്ന് കോണ്‍സുല്‍ ജനറല്‍ സ്വപ്നയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സ്വപ്നയും, സന്ദീപും സരിത്തും ചേര്‍ന്നാണ് യുണിടാക്കിന് നിര്‍മാണ ചുമതല കൈമാറുന്നത്.

തുടര്‍ന്ന് ആദ്യഗഡുവായി 55 ലക്ഷം രൂപ സന്ദീപിന്റെ ഉടമസ്ഥതയിലുള്ള ഐഎസ്ഒ മോങ്ക് എന്ന സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് വഴി കൈമാറി. ഈ പണം ഇവര്‍ തമ്മില്‍ വീതിച്ചെടുത്തു. ഇതിന് ശേഷം കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ ഖാലിദിനെ കാണാന്‍ ആവശ്യപ്പെട്ടു. നിര്‍മാണ കരാര്‍ നല്‍കാന്‍ തനിക്കും കോണ്‍സുല്‍ ജനറലിനും കൂടി 20 ശതമാനം കമീഷന്‍ വേണം എന്നായിരുന്നു ഖാലിദിന്റെ ആവശ്യം. തുടര്‍ന്ന് 3 കോടി 80 ലക്ഷം കോണ്‍സുല്‍ ജനറലിന് കൈമാറി. ഈ തുക കൈമാറിയതിന് തൊട്ടു പിന്നാലെ എം ശിവശങ്കറെ നേരില്‍ കാണാന്‍ യുണിടാകിനോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button