Latest NewsNewsInternational

കുഴഞ്ഞു വീണ മരിച്ച ജീവനക്കാരന്റെ മൃതദേഹം കുടകൾ കൊണ്ട് മറച്ച് കച്ചവടം നടത്തി സ്ഥാപനം

ജോലിക്കിടയിൽ മരിച്ച ജീവനക്കാരന്റെ മൃതദേഹം കുടകൾ കൊണ്ട് മറച്ചു വെച്ച് കച്ചവടം തുടർന്ന് ബ്രസീലിലെ സൂപ്പർ മാർക്കറ്റ്. ഓഗസ്റ്റ് പതിനാലിന് നടന്ന സംഭവം പുറംലോകം അറിയുന്നത് കഴിഞ്ഞ ദിവസമാണ്.

സ്ഥാപനത്തിലെ സെയിൽസ് മാനേജരാണ് സ്ഥാപനത്തിനുള്ളിൽ മരിച്ചത്. കുഴഞ്ഞു വീണ ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചതോടെ മൃതദേഹം നീക്കം ചെയ്യാതെ കാർഡ്ബോർഡ് പെട്ടികൾക്കിടയിൽ കുടകൊണ്ട് മറച്ച നിലയിൽ സൂക്ഷിക്കുകയായിരുന്നു.

മൃതദേഹത്തോട് അനാദരവ് കാട്ടിയതിനും മൃതദേഹം മറച്ചു വെച്ച് ഷോപ്പ് വീണ്ടും പ്രവർത്തിപ്പിച്ചതിനുമെതിരെ വ്യാപക വിമർശനമാണ് കാരിഫോർ ബ്രസീൽ എന്ന സ്ഥാപനത്തിന് നേരെ ഉയരുന്നത്.

സംഭവം വിവാദമായതോടെ വിശദീകരണവുമായി സ്ഥാപനവും രംഗത്തെത്തി. മൃതദേഹത്തോട് അനാദരവ് കാട്ടിയത് തെറ്റാണെന്നും മരിച്ചയാളുടെ കുടുംബത്തോട് മാപ്പ് പറയുകയും ചെയ്ത സ്ഥാപനം കുടുംബത്തിന് വേണ്ട നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്നും അറിയിച്ചു. അതേസമയം  നേരത്തേയും കാരിഫോറിനെതിരെ ആരോപണം ഉയർന്നിരുന്നു. 2018 ൽ സാവോ പോളോയിലെ സ്ഥാപനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥൻ മെറ്റൽ ബാർ കൊണ്ട് തെരുവു നായയെ അടിച്ചു കൊന്നത് വലിയ വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button