Latest NewsKeralaNews

ഉത്ര കൊലക്കേസ് : സൂ​ര​ജി​ന്‍റെ അ​മ്മയും സഹോദരിയും അറസ്റ്റില്‍

അടൂര്‍ • കൊല്ലം അഞ്ചല്‍ ഏറത്ത് ഉത്രയെന്ന യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്ര​ധാ​ന പ്ര​തി​യാ​യ സൂ​ര​ജി​ന്‍റെ അ​മ്മ രേണു​കയും സ​ഹോ​ദ​രി സൂ​ര്യയും അറസ്റ്റില്‍. ഗൂ​ഢാ​ലോ​ച​ന, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് ഇവരെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ഇവരെ അറസ്റ്റ് ചെയ്തത്.

അടൂരിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇരുവരെയും കൊട്ടാരക്കരയില്‍ എത്തിച്ചു ചോദ്യം ചെയ്തു വരികയാണ്‌. ഇവരെ പുനലൂര്‍ കോടതിയില്‍ ഇന്നുതന്നെ ഹജരാക്കുമെന്ന് ക്രൈബ്രാഞ്ച് അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് നാലുതവണ രേണുകയെയും സൂര്യയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഉത്രയെ കൊന്നത് താനാണെന്ന് സൂരജ് കുറ്റസമ്മതം നടത്തിയിരുന്നു. അ​ന്വേ​ഷ​ണ സം​ഘം കേ​സി​ലെ ആ​ദ്യ കു​റ്റ​പ​ത്രം ക​ഴി​ഞ്ഞ ദി​വ​സം സ​മ​ര്‍​പ്പി​ച്ച​താ​ണ്. ഇ​തി​ല്‍ സൂ​ര​ജാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button