KeralaLatest NewsNews

വിവാദ വിഡിയോയ്ക്ക് ചുട്ട മറുപടിയുമായി കവിയും എഴുത്തുകാരനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്

ചുള്ളിക്കാടിന്റെ രണ്ട് വര്‍ഷം മുമ്പുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കാണികളിലെ പ്രായം ചെന്ന ഒരാളും, ഒരു സ്ത്രീയുമാണ് ബാലചന്ദ്രന്‍ ചുളളിക്കാടിനോട് ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. സിനിമയുടെ കവിതയില്‍ നിന്ന് സിനിമയിലേക്കുളള ദൂരം എത്രയാണ്, തിരിച്ച് ഇനി കവിതയിലേക്ക് മടങ്ങി വരുമോ, നല്ല കവിതകള്‍ ആസ്വദിക്കാന്‍ ആ?ഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഇന്നുണ്ട്. സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങി വന്നൂകൂടേ? എന്നായിരുന്നു ഒരു ചോദ്യം. ചെറിയ നിശബ്ദതയ്ക്ക് ശേഷം സൗകര്യമില്ല എന്നായിരുന്നു ഇതിന് കവിയുടെ മറുപടി. തനിക്ക് തോന്നുന്ന കാര്യങ്ങളാണ് താന്‍ ചെയ്യുന്നതെന്നും മറ്റാരും ആവശ്യപ്പെടുന്ന കാര്യങ്ങള്‍ താന്‍ ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ എന്റെ ജീവിതമാണ് ജീവിക്കുന്നത്. മറ്റുളളവരുടെ ജീവിതം ജീവിക്കാന്‍ തനിക്ക് സൗകര്യമില്ലെന്നും അദ്ദേഹം പറയുന്നു. സദസില്‍ കവിത ചൊല്ലുമ്പോള്‍ കണ്ഠമിടറിയതും കണ്ണുകള്‍ നിറഞ്ഞതും താങ്കളിലെ കവി ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവായി ഞങ്ങള്‍ മനസിലാക്കുന്നു എന്നായിരുന്നു സദസില്‍ നിന്ന് ഒരു സ്ത്രീ ഉയര്‍ത്തിയ ചോദ്യം. നിരന്തരം കവിതകള്‍ എഴുതുന്നുണ്ടെന്നും ഇത് വായിക്കാത്തത് കുറ്റമൊന്നും അല്ലെന്നും പക്ഷേ ഇത്തരത്തിലുളള ചോ?ദ്യങ്ങളാണ് പ്രശ്‌നമെന്നും ബാലചന്ദ്രന്‍ ചുളളിക്കാട് ദേഷ്യത്തോടെ വിശദീകരിക്കുന്നു. മറുപടികളില്‍ ബാലചന്ദ്രന്‍ ചുളളിക്കാട് ധാര്‍ഷ്യട്മാണ് പുലര്‍ത്തിയതെന്നും അതല്ല അങ്ങേയറ്റം സത്യസന്ധത കാണിക്കുകയാണ് അദ്ദേഹം ചെയ്തതെന്നുമാണ് പലവിധ ചര്‍ച്ചകളില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button