Latest NewsNewsIndiaCareer

രാജ്യത്ത് ശമ്പളക്കാരെ കാത്തിരിക്കുന്നത് വളരെയേറെ വെല്ലുവിളി നിറഞ്ഞ കാലമാണെന്ന് റിപ്പോർട്ട്

മുംബൈ : ശമ്പളക്കാരെ കാത്തിരിക്കുന്നത് വളരെയേറെ വെല്ലുവിളി നിറഞ്ഞ കാലമാണെന്ന് റിപ്പോർട്ട് . രാജ്യത്ത് ഏപ്രിൽ മുതൽ ജൂലൈ വരെ 18.9 ദശലക്ഷം ആളുകൾക്കാണ് ജോലി നഷ്ടപ്പെട്ടത്. സ്ഥിതി മെച്ചപ്പെട്ടാലും ഇതിൽ പലർക്കും നഷ്ടപ്പെട്ട ജോലി തിരികെ കിട്ടില്ലെന്നു സെന്റർ ഫോർ മോണിറ്ററിങ് ഇക്കോണമി റിപ്പോർട്ടിലൂടെ എംഡി മഹേഷ് വ്യാസ് പ്രതികരിച്ചു.

വരും നാളുകളിൽ വിപണിയിൽ മാറ്റങ്ങളുണ്ടാകും. . വലിയ കമ്പനികൾക്കാവും ഓഹരി വിപണിയിൽ നേട്ടമുണ്ടാവുക. ചെറുകിട-ഇടത്തരം കമ്പനികൾ അടച്ചുപൂട്ടേണ്ടി വരും. കോവിഡ് കാലത്തെ കാർഷിക മേഖലയിൽ 15 ദശലക്ഷം തൊഴിലുകൾ വർധിച്ചു. നഗരങ്ങളിൽ നിന്ന് തിരികെ സ്വന്തം നാട്ടിലേക്ക് പോയവർ കാർഷിക വൃത്തികളിൽ ഏർപ്പെട്ടതാണ് ഇതിനു കാരണം. വരുമാന നഷ്ടത്തേക്കാൾ കൂടുതൽ തൊഴിൽ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ രാജ്യത്തെ ആളുകളുടെ ഉപഭോഗ ശേഷിയെ സാരമായി ബാധിക്കും. ഏപ്രിലിൽ സംഭവിച്ചത് കൊവിഡിനെ തുടർന്നുള്ള പെട്ടെന്നുള്ള തിരിച്ചടിയാണ്. 403 ദശലക്ഷം പേരുടെ തൊഴിലിന് തിരിച്ചടിയുണ്ടായെന്നും ഇതിൽ തന്നെ 121 ദശലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടുവെന്നും മഹേഷ് വ്യാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button