Latest NewsNewsSports

ധോണിയുടെയും രോഹിത് ശര്‍മയുടെയും പേരില്‍ പരസ്പരം ഏറ്റുമുട്ടിയ ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സെവാഗ്

ന്യൂഡൽഹി: എം എസ് ധോണിയുടെയും രോഹിത് ശര്‍മയുടെയും പേരില്‍ പരസ്പരം ഏറ്റുമുട്ടിയ ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. മഹാരാഷ്ട്രയിലെ കോലാപൂരിന് സമീപം കുരുണ്ഡ്‌വാഡില്‍ ഫ്ലെക്സ് വെച്ചതിന്റെ പേരിലാണ് ധോണിയുടെയും രോഹിത്തിന്റെയും ആരാധകര്‍ തമ്മില്‍ കൈയാങ്കളി നടത്തിയത്. ”ഭ്രാന്ത് പിടിച്ചവരെ, നിങ്ങളെന്താണ് ചെയ്യുന്നത്, കളിക്കാര്‍ തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടാവും. ഇനി അങ്ങനെ ഇല്ലെങ്കില്‍ അവര്‍ ഒന്നും മിണ്ടാതെ അവരവരുടെ ജോലി ചെയ്ത് പോവുന്നവരുണ്ടാകും. എന്നാല്‍ ചില ആരാധകരാകട്ടെ വേറെ ഏതോ തലത്തില്‍ ഭ്രാന്തന്‍മാരാണ്. നിങ്ങള്‍ പരസ്പരം അടികൂടാതിരിക്കു. ടീം ഇന്ത്യ ഒന്നാണെന്ന് എങ്കിലും ഓര്‍ക്കു എന്നാണ്” സെവാഗ് ട്വിറ്ററിൽ കുറിച്ചത്.

Read also:ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് നിർദേശവുമായി അധികൃതർ

ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ വലിയ ഹോര്‍ഡിംഗ് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം രോഹിത്തിന് ഖേല്‍രത്ന ശുപാർശ ലഭിച്ചപ്പോൾ രോഹിതിന്റെ ആരാധകരും ഹോര്‍ഡിംഗ് സ്ഥാപിച്ചു. രോഹിത്തിന്റെ ഹോര്‍ഡിംഗ് ആരോ നശിപ്പിക്കുകയും തുടർന്ന് ആരാധകര്‍ പരസ്പരം ചേരി തിരിഞ്ഞ് അടികൂടുകയുമായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button