Latest NewsNewsBahrainGulf

വാഹനാപകടം : അഞ്ചുപേർക്ക് പരിക്കേറ്റു

മനാമ : ബഹ്‌റൈനിലുണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ശൈഖ് ഇസ ബിന്‍ സല്‍മാന്‍ ബ്രിഡ്ജിലേക്കുള്ള റോഡില്‍ ട്രാഫിക് സിഗ്നലിന് സമീപം തിങ്കഴാഴ്ച വെളുപ്പിനെ സ്വദേശികളായ അഞ്ചു യുവാക്കള്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു കാര്‍ കീഴ്‌മേല്‍ മറിഞ്ഞു. ഇതിലുണ്ടായിരുന്ന യുവാക്കളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെന്നും, അപകടത്തില്‍ രണ്ട് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചെന്നുമാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button