COVID 19Latest NewsNewsIndia

ഇനി ഭയന്ന് ഇരുന്നിട്ട് കാര്യമില്ല: കർണാടകയിൽ കൊറോണ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ് യെദിയൂരപ്പ സര്‍ക്കാര്‍, ക്വാറന്റീനും ഒഴിവാക്കി

ബെംഗളൂരു: കർണാടകയിൽ കൊറോണ നിയന്ത്രണങ്ങള്‍ റദ്ദാക്കി യെദിയൂരപ്പ സര്‍ക്കാര്‍. ഇനി ഭയന്ന് ഇരുന്നിട്ട് കാര്യമില്ല. പ്രതിരോധിച്ച്‌ പുറത്തിറങ്ങുക എന്ന സന്ദേശമാണ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയത്. കൊറോണ പ്രതിരോധിക്കാന്‍ ജനങ്ങൾക്ക് ബോധവൽക്കരണവും നൽകിയിട്ടുണ്ട്. സംസ്ഥാനാന്തര യാത്രക്കാര്‍ക്കുള്ള സേവാസിന്ധു വെബ് പോര്‍ട്ടല്‍ റജിസ്‌ട്രേഷനും 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റീനും ഒഴിവാക്കിയിട്ടുണ്ട്.

Read also: 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തി

അതേസമയം അതിര്‍ത്തി കടന്നെത്തുന്നവര്‍ കൊറോണ ലക്ഷണമുണ്ടെങ്കില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയും വൈദ്യ സഹായം തേടുകയും വേണം. അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും റെയില്‍വേ, ബസ് സ്റ്റേഷനുകളിലുമുള്ള മെഡിക്കല്‍ പരിശോധനയും നിര്‍ത്തലാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button