KeralaLatest NewsNews

സ്വര്‍ണകടത്ത് കേസ് അന്വേഷണത്തിനിടെ കേരളത്തിലേയ്ക്ക് വീണ്ടും ലക്ഷകണക്കിന് രൂപയുടെ സ്വര്‍ണം ഒഴുകുന്നു : വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട

കൊച്ചി : സ്വര്‍ണകടത്ത് കേസ് അന്വേഷണത്തിനിടെ കേരളത്തിലേയ്ക്ക് വീണ്ടും ലക്ഷകണക്കിന് രൂപയുടെ സ്വര്‍ണം ഒഴുകുന്നു , വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട .  നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് 83. 5 ലക്ഷം രൂപയുടെ സ്വര്‍ണം ഡിഐര്‍ഐ പിടികൂടിയത്. നി ക്യാപില്‍ ഒളിപ്പിച്ച നിലയിലുള്ള ഒന്നരക്കിലോ സ്വര്‍ണമാണ് പിടികൂടിയത്. എയര്‍ അറേബ്യ വിമാനത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മലപ്പുറം സ്വദേശി കെ സജീവാണ് പിടിയിലായത്.

read also : ഖുറാന്‍ വിശുദ്ധ ഗ്രന്ഥമാണ്… അത് കള്ളക്കടത്തുമായി ബന്ധപ്പെടുത്തരുത്… മന്ത്രി കെ.ടി.ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാണക്കാട് ഹൈദ്രാലി ശിഹാബ് തങള്‍

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വര്‍ണം കടത്തി കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button