Latest NewsNewsIndia

രാജ്യത്ത് കൊവിഡ് വ്യാപനമുണ്ടാക്കുന്നത് ഉത്തരവാദിത്തമില്ലാതെ മാസ്ക് ധരിക്കാത്തവർ: ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനമുണ്ടാക്കുന്നത് ഉത്തരവാദിത്തമില്ലാതെ മാസ്ക് ധരിക്കാത്തവരാണെന്ന് ഐ.സി.എം.ആര്‍. പ്രായമുളളവരെന്നോ പ്രായം കുറഞ്ഞവരെന്നോ പറയുന്നില്ല, പക്ഷേ നിരുത്തരവാദമാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മാസ്ക് ധരിക്കാത്തവരാണ് രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി. രാജ്യത്ത് കൊവിഡിനെതിരെയുളള വാക്സിന്‍ പരീക്ഷണം മൂന്ന് ഘട്ടങ്ങളിലായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read also: ആസൂത്രിതമായതു കൊണ്ടാണ് ആളുകളെ സംഭവ സ്ഥലത്ത് നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രമിച്ചത്: നശിപ്പിക്കപ്പെട്ട ഫയലുകള്‍ക്ക് ബാക്കപ്പ് പോലും ഇല്ലെന്ന് വിടി ബല്‍റാം

അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 31 ലക്ഷം കടന്നു. 7,04,348 ആക്ടീവ് കൊവിഡ് കേസുകളാണ് രാജ്യത്തുളളത്. കൊവിഡ് രോഗമുക്തി നിരക്കിൽ ഇന്ത്യ മുന്നിട്ടുനിൽകുകയാണ്. 75.92 ശതമാനം കൊവിഡ് രോഗമുക്തിയാണ് രാജ്യത്ത് രേഖപെടുത്തിയിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button