COVID 19Latest NewsNewsIndia

റഷ്യയുടെ കൊറോണ വാക്സിന് വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു: ചില കാര്യങ്ങളിൽ തീരുമാനമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: റഷ്യൻ വാക്സീനു വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സ്പുട്‌നിക്-v വാക്‌സിനുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ റഷ്യ കൈമാറിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. അതേസമയം മൂന്ന് വാക്സീനുകൾ ഇന്ത്യയിൽ പരീക്ഷണത്തിന് സജ്ജമായതായി ഐസിഎംആർ ഡയറക്ടർ ജനറൽ പ്രഫസർ. ബൽറാം ഭാർഗവ വ്യക്തമാക്കി. ഇതില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് പുരോഗമിക്കുന്നത്. ഭാരത് ബയോട്ടെക്കിന്റെയും സൈഡസ് കാഡിലയുടെയും വാക്‌സിനുകള്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി.

Read also: സെക്രട്ടറിയേറ്റില്‍ തീപിടുത്തം ഉണ്ടായ ഉടന്‍ പ്രതിപക്ഷ നേതാവിന്റെ എടുത്തുചാടിയുള്ള പ്രസ്താവന ദുരൂഹം: ഇപി ജയരാജൻ

അതിനിടെ രാജ്യത്തെ മരണ നിരക്ക് 1.58 ശതമാനമായെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ്. നിലവില്‍ ആകെ രോഗികളില്‍ 22.2% മാത്രമാണ് ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button