Latest NewsNewsInternational

സോഷ്യൽ മീഡിയയിൽ വൈറലായ മഞ്ഞ പൂച്ചയുടെ രഹസ്യം കണ്ടെത്തി

ഹോങ്കോങ്: സോഷ്യൽ മീഡിയയിൽ വൈറലായ മഞ്ഞ പൂച്ചയുടെ രഹസ്യം ഒടുവിൽ കണ്ടെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരമാണ് ഈ പൂച്ച. ഒറ്റ നോട്ടത്തില്‍ പികാച്ചു എന്ന കാര്‍ട്ടുണ്‍ കഥാപാത്രമാണോ ഈ പൂച്ചയെന്ന് ആർക്കും സംശയം തോന്നാം. എന്നാൽ പൂച്ചയുടെ ഉടമസ്ഥയായ പെണ്‍കുട്ടിക്ക് പറ്റിയ ഒരു അബദ്ധമാണ് പൂച്ചയെ മഞ്ഞ പൂച്ചയാക്കിയത്.

Read also: ഇനി ഭയന്ന് ഇരുന്നിട്ട് കാര്യമില്ല: കർണാടകയിൽ കൊറോണ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ് യെദിയൂരപ്പ സര്‍ക്കാര്‍, ക്വാറന്റീനും ഒഴിവാക്കി

തായ്‌ലാന്‍ഡുകാരിയായ സുപമാസ് എന്ന പെണ്‍കുട്ടിയാണ് ഈ പൂച്ചയുടെ ഉടമ. കാലുകളില്‍ എന്തോ ഫംഗല്‍ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് മഞ്ഞള്‍ തേച്ച്‌ സുഖപ്പെടുത്താന്‍ യുവതി തീരുമാനിക്കുകയായിരുന്നു. വെറുതെ ഒരു രസത്തിന് പൂച്ചയുടെ ദേഹം മുഴുവന്‍ മഞ്ഞള്‍ കൊണ്ടുള്ള സ്‌ക്രബ്ബര്‍ കൂടി ഉരച്ചതോടെ പൂച്ച മഞ്ഞ നിറമായി മാറി. തുടര്‍ന്ന് സുപമാസ് തന്നെയാണ് പൂച്ചയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ ആദ്യം പങ്കുവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button