Latest NewsNewsIndia

വന്‍ ലഹരി വേട്ട , സീരിയല്‍ നടി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍, അന്വേഷണം സിനിമ മേഖലയിലേക്കും

ബംഗളൂരു: വന്‍ ലഹരി വേട്ട , സീരിയല്‍ നടി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍, അന്വേഷണം സിനിമ മേഖലയിലേക്കും. ബംഗളൂരു നഗരത്തിലാണ് വന്‍ ലഹരിവേട്ട നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സീരിയല്‍-ടി.വി. താരം ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയിലായി. പിന്നാലെ അന്വേഷണം സിനിമാതാരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. നഗരത്തിന്റെ വിവിധയിടങ്ങളില്‍ വന്‍ ലഹരി മരുന്നു വില്‍പ്പന നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സീരിയല്‍ നടി ഉള്‍പ്പെടെ പിടിയിലായത്. ഇവരില്‍ നിന്ന് വന്‍തോതില്‍ ലഹരിമരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

read also : ‘മൂന്ന് മാസമായി ഒരു കൂലിയും ഇല്ലാതെ ജോലി ചെയ്യുന്നവരുടെ ന്യായമായ അവകാശങ്ങൾ ചോദിക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തട്ടി കളിക്കുകയാണ്’ ; കണ്ണൂർ കളക്ടർക്കും സംസ്ഥാന സർക്കാരിനെതിരെയും ആഞ്ഞടിച്ച് ജൂനിയർ ഡോക്ടർ

സീരിയല്‍ താരം അനിഖ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാര്‍കോട്ടിക്‌സ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 21-നാണ് കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്‌സ് ഹോട്ടലില്‍നിന്ന് 145 ഓളം വരുന്ന എം.ഡി.എം.എ ലഹരിഗുളികള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തത്.പിന്നാലെ അനിഖയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 270 എം.ഡി.എം.എ ലഹരിഗുളികകളും ബംഗളൂരുവിലെ തന്നെ മറ്റൊരു വീട്ടില്‍നിന്ന് 180 എല്‍.എസ്.ഡി സ്റ്റാമ്ബുകളും പിടിച്ചെടുത്തു.

കന്നഡ സിനിമയിലെ പ്രമുഖ താരങ്ങളും സംഗീതജ്ഞരും ചില ഉന്നതരുടെ മക്കളും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ കെ.പി.എസ്. മല്‍ഹോത്ര പറഞ്ഞു. അനിഖയ്‌ക്കൊപ്പം പിടിയിലായ രവീന്ദ്രനും അനൂപുമാണ് ലഹരിമരുന്നുകളുടെ പ്രധാന വിതരണക്കാര്‍. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിലൂടെയായിരുന്നു ഇവരുടെ വില്‍പ്പന.
ഇവരുടെ ഫോണില്‍നിന്ന് രണ്ടായിരത്തോളം പേരുടെ നമ്ബറുകളാണ് നാര്‍കോട്ടിക്‌സ് സംഘം കണ്ടെടുത്തത്. ഇതില്‍ കന്നഡ സിനിമാ താരങ്ങളും പ്രമുഖ സംഗീതജ്ഞരും വി.ഐ.പി.കളുടെ മക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button