Latest NewsIndiaNews

ഓൺലൈനായി മദ്യം ഓർഡർ ചെയ്‌ത യുവാവിന് നഷ്‌ടമായത്‌ ലക്ഷങ്ങൾ

മുംബൈ : ഓൺലൈൻ വഴി മദ്യം വാങ്ങാൻ ശ്രമിച്ചയാൾക്ക് നഷ്‌ടമായത്‌ ലക്ഷങ്ങൾ. മുംബൈയിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 23ന് നഗരത്തിലെ ഒരു വൈൻ സ്റ്റോറിൽനിന്നാണ് ഓൺലൈനായി യുവാവ് മദ്യം ഓർഡർ ചെയ്തത്. പണം നൽകാനായി മൂന്നു തവണ അദ്ദേഹം അക്കൗണ്ടിൽ നിന്നും ഓൺലൈനായി പണം കൈമാറി.

മുംബൈയിലെ ചന്ദിവാലിയിൽ താമസിക്കുന്ന ശശികാന്ത് എന്നയാളാണ് മദ്യം വാങ്ങാൻ ശ്രമിക്കുന്നതിനിടെ തട്ടിപ്പിന് ഇരയായത്. പവായിലെ തന്റെ സുഹൃത്തിന്റെ വസതിയിൽ അദ്ദേഹം സംഘടിപ്പിച്ച വാരാന്ത്യ പാർട്ടിയ്ക്കുവേണ്ടിയാണ് മദ്യം ഓർഡർ ചെയ്തത്. വൈൻ ഷോപ്പ് കണ്ടെത്താൻ ഇന്‍റർനെറ്റിൽ തിരഞ്ഞപ്പോൾ ലഭിച്ച നമ്പരിൽ വിളിച്ചാണ് ഓർഡർ നൽകിയത്. വീടിനു സമീപത്തുള്ള വൈൻ ഷോപ്പിന്‍റെ നമ്പരിലേക്ക് വിളിച്ച് മൂവായിരം രൂപ വിലമതിക്കുന്ന മദ്യമാണ് ആവശ്യപ്പെട്ടത്. ഫോണെടുത്തയാൾ പണം ഓൺലൈനായി കൈമാറാൻ ആവശ്യപ്പെട്ടു. ഇതോടെ

തന്റെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ നൽകി. തുടർന്ന് ഒടിപി നൽകാൻ ഫോണെടുത്തയാൾ നിർദേശിച്ചു. ഒടിപി നൽകിയതോടെ 61,000 രൂപ പിൻവലിച്ചതായി വ്യക്താക്കുന്ന സന്ദേശം ലഭിച്ചു. ഇതോടെ വൈൻ ഷോപ്പിലെ നമ്പരിലേക്ക് വിളിച്ചു ഇതേക്കുറിച്ച് ചോദിച്ചു. അപ്പോൾ തങ്ങൾക്ക് അബദ്ധം പറ്റിയതാണെന്നും, പണം തിരികെ നൽകുന്നതിന് ബാങ്ക് അക്കൌണ്ട് വിവരങ്ങൾ നൽകാനും നിർദേശിച്ചു. ശശികാന്ത് ബാങ്ക് അക്കൌണ്ട് വിവരങ്ങൾ നൽകിയതോടെ 40,000 രൂപ കൂടി നഷ്ടമാകുകയായിരുന്നു.

ഇതോടെ ശശികാന്ത് പൊവായ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു സ്റ്റേഷനിൽവെച്ച് വൈൻ ഷോപ്പിലെ നമ്പരിലേക്ക് വീണ്ടും വിളിച്ചെങ്കിലും ശശികാന്തിനെ അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button