Latest NewsKerala

വീണ്ടും സഹസ്ര കോടികളുടെ സാമ്പത്തിക തട്ടിപ്പ്: മുങ്ങിയത് പോപ്പുലര്‍ ഫൈനാന്‍സ്; ഉടമകള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്‌

പത്തനംതിട്ട: കേരളത്തില്‍ വീണ്ടും കോടികളുടെ സാമ്പത്തിക തട്ടിപ്പ്. 2000 കോടിയില്‍ അധികം തട്ടിപ്പ് നടത്തിയിരിക്കുന്നത് പത്തനംതിട്ട കോന്നിയിലുള്ള പോപ്പുലര്‍ ഫൈനാന്‍സ് എന്ന സ്ഥാപനമാണ്. വ്യാപക പരാതി ഉയര്‍ന്നതോടെ പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയേലിനും ഭാര്യയ്ക്കുമെതിരെ പോലീസ് ലുക്കൗട്ട്നോട്ടീസ് പുറപ്പെടുവിച്ചു. കേരളത്തില്‍ 274 ശാഖകളുമായി പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫിനാന്‍സിനെതിരെയാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

നിലവില്‍ കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ് രാജേഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാര്‍, എ.എസ്.ഐമാര്‍ മറ്റു പോലീസുദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെയും പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ന്യൂമാന്റെ നേതൃത്വത്തിലുള്ള സംഘം പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അന്വേഷണം നടത്തിവരികയാണ്. കൂടുതല്‍ പരാതികളുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തതായും അന്വേഷണസംഘം വിപുലീകരിച്ചതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.

സാമ്പത്തിക തട്ടിപ്പ് പരാതികളെല്ലാം കേസുമായി ബന്ധപ്പെടുത്തി അന്വേഷിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി ജില്ലാപോലീസ് മേധാവി അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് കോടതിക്ക് അയക്കുമെന്നും നിലവിലെ അന്വേഷണ സംഘം വിപുലീകരിച്ചതായും ജില്ലാപോലീസ് മേധാവി പറഞ്ഞു. ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടു ക്രിമിനല്‍ കേസ് ആണ് രജിസ്റ്റര്‍ ചെയ്തത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ ഇതുമായി ചേര്‍ക്കും.

സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതിയെ അഭിനന്ദിച്ച് ഐക്യരാഷ്‌ട്ര സഭ

നിക്ഷേപകര്‍ സിവില്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ സ്വന്തമായി നടത്തേണ്ടതാണ്.അടൂര്‍ ഡി.വൈ.എസ്.പി ആര്‍.ബിനുവിന്റെ മേല്‍നോട്ടത്തില്‍ ഏനാത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ജയകുമാര്‍, കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ രാജേഷ്, പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ന്യൂമാന്‍, അടൂര്‍ പോലീസ് സബ് ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ എസ്.സി.പി.ഒ വരെയുള്ള പോലീസുദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട പുതിയ സംഘം കേസുകള്‍ അന്വേഷിക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button