Latest NewsUAENews

അബുദാബിയിലും ദുബായിലും വെവ്വേറെ നിർദേശങ്ങളോടെ സിനിമ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി

അബുദാബി: യുഎഇയിൽ കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന തിയറ്ററുകള്‍ തുറക്കുന്നു. ഇതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അബുദാബിയിലും ദുബായിലും വെവ്വേറെ നിർദേശങ്ങളോടെയാണ് തിയറ്ററുകൾ തുറക്കുന്നത്. അബുദാബിയിൽ ആകെ സീറ്റുകളുടെ 30 ശതമാനം മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളു. ഇരിപ്പിടങ്ങളില്‍ മുന്നിലും പിന്നിലും വശങ്ങളിലും സാമൂഹിക അകലം പാലിക്കണം. ഒരേ കുടുംബത്തില്‍ നിന്നുള്ളവരല്ലെങ്കില്‍ അടുത്തടുത്ത സീറ്റുകളില്‍ ഇരിക്കാൻ അനുവാദമില്ല. 20 മിനിറ്റ് നേരമെങ്കിലും പ്രദര്‍ശന ഇടവേള വേണം. ഓരോ പ്രദര്‍ശനം കഴിഞ്ഞതിന് ശേഷവും സീറ്റുകള്‍ അണുവിമുക്തമാക്കണം. എല്ലാ ദിവസവും തിയറ്റർ അണുവിമുക്തമാക്കണമെന്നും ടിക്കറ്റുകളോ ലഘുലേഖകളോ ഉപയോഗിക്കരുതെന്നുമാണ് അബുദാബിയിൽ പുറവെടുവിച്ചിരിക്കുന്ന നിർദേശങ്ങൾ.

Read also: കുവൈറ്റിൽ ഒരു ആശ്വാസ ദിനം കൂടി : കോവിഡ് മുക്തരുടെ എണ്ണത്തിലെ വർദ്ധനവ് തുടരുന്നു

ദുബായിൽ സിനിമാ തിയറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രമാണ് പ്രേക്ഷകരെ പ്രവേശിപ്പിക്കുന്നത്.തുടര്‍ച്ചയായ പ്രദര്‍ശനം പാടില്ല. ഓരോ പ്രദര്‍ശനത്തിന് ശേഷം 20-30 മിനിറ്റ് നേരം ശുചീകരണത്തിനായി നീക്കിവെക്കണം. ടിക്കറ്റ് വില്‍ക്കാനോ വീഡിയോകള്‍ കാണിക്കാനോ ഉള്ള ടച്ച്‌ സ്ക്രീനുകള്‍ നീക്കണം. തിയറ്ററിനുള്ളില്‍ ആഹാരവസ്തുക്കളും പാനീയങ്ങളും അനുവദിക്കണം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങളിലായിരിക്കണം ഭക്ഷണങ്ങൾ നൽകേണ്ടത്. സിനിമാ ഹാളുകളിലെ ഉയര്‍ന്ന ശ്രേണി സീറ്റുകളില്‍ കമ്പിളിയോ പുതപ്പുകളോ നൽകരുതെന്നും നിർദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button