COVID 19KeralaLatest News

2397 പേർക്ക് ഇന്ന് കോവിഡ്, 2317 പേർക്കും സമ്പർക്കം മൂലം

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തു 2397 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2317 പേർക്കും സമ്പർക്കം മൂലം ആണ് കോവിഡ് ബാധ ഉണ്ടായത്. 2225 പേർ രോഗ വിമുക്തരായി. ഇന്ന് ആര് കോവിഡ് മരണമാണ് ഉണ്ടായത്. തിരുവനന്തപുരം ജില്ലയിലാണ് കോവിഡ് കൂടുതൽ ഉള്ളത്.കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള 408 പേര്‍ക്കും, മലപ്പുറം ജില്ലയില്‍നിന്നുള്ള 379 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 234 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍നിന്നുള്ള 225 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍നിന്നുള്ള 198 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍നിന്നുള്ള 175 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍നിന്നുള്ള 152 പേര്‍ക്കും, കോട്ടയം ജില്ലയില്‍നിന്നുള്ള 139 പേര്‍ക്കും, എറണാകുളം ജില്ലയില്‍നിന്നുള്ള 136 പേര്‍ക്കും, പാലക്കാട് ജില്ലയില്‍നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍നിന്നുള്ള 75 പേര്‍ക്കും, ഇടുക്കി ജില്ലയില്‍നിന്നുള്ള 27 പേര്‍ക്കും, വയനാട് ജില്ലയില്‍നിന്നുള്ള 21 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 126 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 197 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള 393 പേര്‍ക്കും, മലപ്പുറം ജില്ലയില്‍നിന്നുള്ള 350 പേര്‍ക്കും, കൊല്ലം ജില്ലയില്‍നിന്നുള്ള 213 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍നിന്നുള്ള 208 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍നിന്നുള്ള 136 പേര്‍ക്കും, കോട്ടയം ജില്ലയില്‍നിന്നുള്ള 134 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍നിന്നുള്ള 132 പേര്‍ക്കും, എറണാകുളം ജില്ലയില്‍നിന്നുള്ള 114 പേര്‍ക്കും, പാലക്കാട് ജില്ലയില്‍നിന്നുള്ള 101 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള 83 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍നിന്നുള്ള 51 പേര്‍ക്കും, വയനാട് ജില്ലയില്‍നിന്നുള്ള 20 പേര്‍ക്കും, ഇടുക്കി ജില്ലയില്‍നിന്നുള്ള 18 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 16, മലപ്പുറം ജില്ലയിലെ 11, കണ്ണൂര്‍ ജില്ലയിലെ 8, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 6 വീതവും, കാസര്‍ഗോഡ് ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 3 ഐ.എന്‍.എച്ച്‌.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 2225 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള 591 പേരുടെയും, കൊല്ലം ജില്ലയില്‍നിന്നുള്ള 104 പേരുടെയും പത്തനംതിട്ട ജില്ലയില്‍നിന്നുള്ള 89 പേരുടെയും, ആലപ്പുഴ ജില്ലയില്‍നിന്നുള്ള 236 പേരുടെയും കോട്ടയം ജില്ലയില്‍നിന്നുള്ള 120 പേരുടെയും ഇടുക്കി ജില്ലയില്‍നിന്നുള്ള 41 പേരുടെയും എറണാകുളം ജില്ലയില്‍നിന്നുള്ള 148 പേരുടെയും, തൃശൂര്‍ ജില്ലയില്‍നിന്നുള്ള 142 പേരുടെയും പാലക്കാട് ജില്ലയില്‍നിന്നുള്ള 74 പേരുടെയും മലപ്പുറം ജില്ലയില്‍നിന്നുള്ള 372 പേരുടെയും, കോഴിക്കോട് ജില്ലയില്‍നിന്നുള്ള 131 പേരുടെയും വയനാട് ജില്ലയില്‍നിന്നുള്ള 38 പേരുടെയും കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള 94 പേരുടെയും, കാസര്‍കോട് ജില്ലയില്‍നിന്നുള്ള 45 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 23,277 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 48,083 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി.

കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാനത്തിന് ഒരഭിമാന നിമിഷം കൂടി. കൊവിഡ് ബാധിച്ച്‌ മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസുകാരി കൊവിഡ് മുക്തയായി. രണ്ടത്താണി വാരിയത്ത് പാത്തുവാണ് കൊവിഡിനെ അതിജീവിച്ച്‌ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് കൊവിഡില്‍ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഇവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button