NewsLife Style

ബുദ്ധിശക്തിയ്ക്ക് ബ്രഹ്മി ഇങ്ങനെ ഉപയോഗിക്കൂ

ബ്രെയിന്‍ ആരോഗ്യത്തിന്, ഇത് കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണു ബ്രഹ്മി. ഇത് കുട്ടികള്‍ക്കു നല്‍കുന്നതിന്റെ പ്രധാന കാരണവും ഇതാണ്. ഓര്‍മശക്തിയ്ക്കുള്ള പല ആയുര്‍വേദ മരുന്നുകളിലും ഇതൊരു മുഖ്യ ചേരുവയാണ്.

ബ്രഹ്മി തണലില്‍ വച്ച് ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം പാലിലോ തേനിലോ പതിവായി കഴിയ്ക്കുന്നത് ഓര്‍മക്കുറവിനുള്ള നല്ലൊരു മരുന്നാണ്. ബ്രഹ്മിനീരും വെണ്ണയും കലര്‍ത്തി രാവിലെ ഭക്ഷണത്തിനു മുന്‍പായി കഴിയ്ക്കുന്നതും ബുദ്ധിയ്ക്കും ഓര്‍മയ്ക്കുമെല്ലാം നല്ലതാണ്.ദിവസവും രാവിലെ ബ്രഹ്മിനീരു കുടിയ്ക്കുന്നതും ഇത് പാലിലോ തേനിലോ കലര്‍ത്തി കഴിയ്ക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.
ഡയബെറ്റിക് രോഗികള്‍ക്കുള്ള നല്ലൊരു ഔഷധം കൂടിയാണ് ബ്രഹ്മി. ഇത് ഗ്ലൂക്കോത് തോതു നിയന്ത്രിച്ചാണ് ഈ പ്രയോജനം നല്‍കുന്നത്. പ്രമേഹമുള്ളവര്‍ ദിവസവും രാവിലെ 1 ടേബിള്‍ സ്പൂണ്‍ വീതം ബ്രഹ്മിനീരു കുടിയ്ക്കുന്നതു ഗുണം ചെയ്യും. കൊളസ്ട്രോള്‍ നിയന്ത്രണത്തിനും സഹായിക്കുന്ന ഒന്നാണ് ബ്രഹ്മി നീര്. ഇതു വഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്.

നല്ല ഉച്ചയ്ക്ക്, തൊണ്ടയിലെ പ്രശ്നങ്ങള്‍ക്ക് ഏറെ നല്ലതാണ് ബ്രഹ്മി. ഇതിന്റെ നീരു വെറുതെ കുടിയ്ക്കുന്നതു തന്നെ ഒച്ച നന്നാകാന്‍ നല്ലതാണ്. നിത്യവും ബ്രഹ്മി നീരെടുത്ത് രാവിലെ കല്‍ക്കണ്ടം അതില്‍ ചേര്‍ത്ത് കഴിച്ചാല്‍ ശബ്ദശുദ്ധി വരും, വിക്ക് മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button