Latest NewsIndiaInternational

വിജയ് മല്യയുടെ പുനപ്പരിശോധനാ ഹർജി സുപ്രിംകോടതി തള്ളി

ശിക്ഷ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് നേരില്‍ ഹാജരാവാനും നിര്‍ദേശിച്ചിരുന്നു.

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ വിവാദ വ്യവസായി വിജയ് മല്യ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹർജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് യു യു ലളിത്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിയില്‍ ഞങ്ങള്‍ക്ക് യാതൊരു മെറിറ്റും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഹർജി തള്ളിക്കൊണ്ട് ജഡ്ജിമാര്‍ വ്യക്തമാക്കി. 40 മില്യന്‍ യുഎസ് ഡോളറാണ് വിജയ് മല്യ മക്കളുടെ അക്കൗണ്ടിലേക്ക് കൈമാറിയത്. സ്വത്തുവകകള്‍ സംബന്ധിച്ച്‌ കൃത്യമായ വിവരം കൈമാറാത്തതും കോടതിയലക്ഷ്യക്കേസിന് കാരണമായി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ ഉത്തരവുണ്ടായത്. കോടതിയുത്തരവിന് വിരുദ്ധമായി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയ നടപടിയില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് 2017 മെയ് 9ന് കോടതി കണ്ടെത്തിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് മല്യ സുപ്രിംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ട ശേഷം വിധിപറയാന്‍ മാറ്റുകയായിരുന്നു.

പ്രഭാഷണത്തിലും എഴുത്തിലും തിളങ്ങിയ പ്രണബ് ദാ.. വിടവാങ്ങിയത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്‍

ശിക്ഷ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് നേരില്‍ ഹാജരാവാനും നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് കോടതി നടപടിക്കെതിരേ വിജയ് മല്യ പുനപ്പരിശോധന ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് 9,000 കോടി രൂപയുടെ ബാങ്ക് വായ്പാ തിരിച്ചടവ് കേസില്‍ പ്രതിയായ മല്യ ഇപ്പോള്‍ യുകെയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button