Latest NewsIndia

’16 വയസ്സിൽ അമിത രക്തസ്രാവമുള്ളപ്പോഴും 10-12 പുരുഷന്മാരോടൊപ്പം ശയിക്കേണ്ടി വന്നു, എതിര്‍ത്തപ്പോള്‍ സ്വകാര്യഭാഗങ്ങളില്‍ മെഴുക് ഉരുക്കിയൊഴിച്ചു’ വേശ്യാലയത്തിനു വിറ്റ അപരിചിതയായ സ്ത്രീയെ ഓർമ്മിച്ചു പെൺകുട്ടി

ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട കകോലി ബിശ്വാസ് എന്ന സ്ത്രീ ഹാല്‍ദിയയില്‍ ജോലി വാഗ്ദാനം ചെയ്തതോടെ ജീവിതം വീണ്ടും തിരിച്ചു കിട്ടുന്നതായി എനിക്കു തോന്നി

മുംബൈ: വളരെ ചെറുപ്പത്തില്‍ തന്നെ ലൈംഗിക തൊഴിലാളിയായി ജോലി ചെയ്യേണ്ടിവന്ന ഒരു പെണ്‍കുട്ടിയുടെ പൊള്ളിക്കുന്ന അനുഭവങ്ങളും ജീവിത യഥാര്‍ത്ഥ്യങ്ങളും തുറന്നു കാട്ടുന്ന ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക് പേജ്. “പത്തു വയസ്സുള്ളപ്പോള്‍ അച്ഛനെ നഷ്ടമായി. രോഗിയായ അമ്മയുടെയും കുഞ്ഞനുജത്തിയുടെയും ഭാരം ചുമലില്‍ ആയതോടെ പഠനം ഉപേക്ഷിച്ചു. കൊല്‍ക്കത്തയില്‍ ജോലി ചെയ്തിരുന്ന ഫാക്ടറിക്ക് പൂട്ടുവീണതോടെ ജീവിതം ഇരുട്ടിലായി. ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട കകോലി ബിശ്വാസ് എന്ന സ്ത്രീ ഹാല്‍ദിയയില്‍ ജോലി വാഗ്ദാനം ചെയ്തതോടെ ജീവിതം വീണ്ടും തിരിച്ചു കിട്ടുന്നതായി എനിക്കു തോന്നി.” – പെണ്‍കുട്ടി ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സ്നേഹപൂര്‍വ്വം അവര്‍ വാങ്ങി തന്ന ചായയും കേക്കും കഴിക്കാന്‍ എനിക്കു തെല്ലും ശങ്ക തോന്നിയില്ല. ചായയും കേക്കും കഴിച്ചതോടെ ഞാന്‍ ബോധരഹിതയായി. കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ പുണെയിലാണ്. നിങ്ങളെ അവര്‍ ബഡി ദീദിക്ക് വിറ്റുവെന്നു അവിടെയുണ്ടായിരുന്നവരാണ് എനിക്ക് പറഞ്ഞു തന്നത്. എന്നെ കൂടാതെ 30 പെണ്‍കുട്ടികളും അവിടെ ഉണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് രൂപം ഉണ്ടായിരുന്നില്ല.

ഞാന്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് തന്നെ അവിടെ വരുന്ന പുരുഷന്‍മാരോടോപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ബഡി ദീദി എന്നെ നിര്‍ബന്ധിച്ചു.പ്രതിരോധിക്കാനുള്ള ഓരോ ശ്രമവും ശരീരത്തില്‍ വടുക്കളായും ആഴമുള്ള മുറിവുകളായും മാറി കൊണ്ടിരുന്നു. അവരെന്നെ ഇരുമ്പ് വടി കൊണ്ട് പൊതിരെ തല്ലി. എന്റെ സ്വകാര്യഭാഗങ്ങളില്‍ ചൂടുള്ള മെഴുക് ഉരുക്കിയൊഴിച്ചു പൊള്ളിച്ചു. ജനാലയിലൂടെ എന്നെ പുറത്തേക്ക് എറിയുമെന്ന് ഭീഷണിപ്പെടുത്തി.

ഒരിക്കല്‍ അവര്‍ എന്നെ തള്ളിയിട്ടു, ഉയരത്തില്‍ നിന്ന് വീണു എന്റെ പല്ലുകള്‍ നഷ്ടപ്പെട്ടു. ഞാന്‍ എന്റെ ശരീരം വില്‍ക്കാന്‍ തയാറാകുന്നതു വരെ രണ്ട് മാസത്തോളം ക്രൂര പീഡനം തുടര്‍ന്നു. പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ക്കു വഴങ്ങാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. 10-12 പുരുഷന്മാരോടൊപ്പം ശയിക്കേണ്ടി വന്നു. എന്റെ ശരീരം വല്ലാതെ വേദനിച്ചു. രാത്രി മുഴുവന്‍ ഞാന്‍ അമ്മയെക്കുറിച്ച്‌ ഓര്‍ത്ത് കരഞ്ഞു. രക്ഷപ്പെടാന്‍ പല ശ്രമങ്ങളും ഞാന്‍ നടത്തി.

പ്രധാന വാതിലില്‍ കാവല്‍ ഉണ്ടായതിനാല്‍ പലതും പരാജയപ്പെട്ടു. എന്റെ അടുക്കല്‍ വന്നയാളിന്റെ ഫോണ്‍ ഉപയോഗിച്ച്‌ ബന്ധുവിനെ വിളിച്ച്‌ രക്ഷപ്പെടാനുള്ള ശ്രമം പിടിക്കപ്പെട്ടതോടെ മൊബൈല്‍ ഫോണിനും നിരോധനം വന്നു.16 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍  എനിക്ക് ആർത്തവം രണ്ടു മാസം വന്നില്ല. ആര്‍ത്തവം വരാൻ വേണ്ടി അവർ  മരുന്നുകള്‍ തന്നുതുടങ്ങി. ഇതോടെ രക്തസ്രാവവും വേദനയും കൊണ്ട് ഞാനേറെ കഷ്ടപ്പെട്ടു. ആ അവസ്ഥയിലും പുരുഷന്മാര്‍ക്കൊപ്പം ഉറങ്ങുന്നതില്‍ നിന്ന് അവരെന്നെ ഒഴിവാക്കിയില്ല- പെണ്‍കുട്ടി കണ്ണീരോടെ പറയുന്നു.

എന്റെ അടുക്കല്‍ വന്നിരുന്ന ഒരാള്‍ പൊലീസുകാരനാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അതിജീവനത്തിനുള്ള വഴികള്‍ തുറന്നത്. എന്റെ വേദന അയാള്‍ തിരിച്ചറിഞ്ഞതോടെ പുറത്തേക്കുള്ള വഴി തെളിഞ്ഞു. അദ്ദേഹം എനിക്ക് കൊല്‍ക്കത്തയ്ക്ക് ഒരു ട്രെയിന്‍ ടിക്കറ്റ് എടുത്തുതന്നു. എന്നെ തനിക്കൊപ്പം കൊണ്ടുപോകുകയാണെന്ന് അദ്ദേഹം ബഡി ദീദിയെ ബോധ്യപ്പെടുത്തി. എന്നിട്ട് എന്നെ സ്റ്റേഷനില്‍ കൊണ്ടുപോയി വിട്ടു. യാത്ര ചെലവിനായി അദ്ദേഹം എനിക്ക് 3000 രൂപ നല്‍കുകയും ചെയ്തു.

ആറു വര്‍ഷത്തിനു ശേഷമാണ് ഞാന്‍ എന്റെ അമ്മയെ കണ്ടത്. എന്റെ യാതനകള്‍ അമ്മയോട് തുറന്നു പറയാന്‍ എനിക്കു ധൈര്യം ഇല്ലായിരുന്നു. ഈ കഥകള്‍ അറിഞ്ഞാല്‍ അമ്മ ആ നിമിഷം ഹൃദയംപൊട്ടി മരിക്കും. വീണ്ടും ഞാന്‍ ജീവിക്കാന്‍ തുടങ്ങി. ഒരു എംബ്രോയിഡറി ഫാക്ടറിയില്‍ ജോലി ചെയ്തു തുടങ്ങി.

എന്റെ അമ്മയ്ക്ക് വേണ്ടി ഒരു വീട് വാങ്ങണം, അതാണ് ഏറ്റവും വലിയ ആഗ്രഹം. മുറിവുകള്‍ ഇനിയും കരിഞ്ഞിട്ടില്ല. എന്റെ ജീവന്‍ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍, എന്നോട് ക്രൂരത കാണിച്ച ദീദി ഇവരെല്ലാം മനുഷ്യരായിരുന്നു. ലോകത്ത് നല്ലതും ചീത്തയും ഉണ്ട്. നന്മയ്ക്കായി പോരാടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു – അവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button