Latest NewsKeralaNews

വാമനമൂര്‍ത്തിയെ അവഹേളിച്ച സംഭവം : ഹൈന്ദവ ജനതയുടെ വിശ്വാസങ്ങളെ അവഹേളിച്ചതില്‍ മാപ്പ് പറയണം : ഹിന്ദു ഐക്യവേദി

കൊച്ചി: വാമനമൂര്‍ത്തിയെ അവഹേളിച്ച സംഭവം , ഹൈന്ദവ ജനതയുടെ വിശ്വാസങ്ങളെ അവഹേളിച്ചതില്‍ മാപ്പ് പറയണം ,ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു. വാമന മൂര്‍ത്തിയെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി എറണാകുളം എംപി ഹൈബി ഈഡന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയും ഇഡിയും ഉള്‍പ്പെടെ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന മന്ത്രിയിലേക്ക്…

മന്ത്രി തോമസ് ഐസക്, ഹൈബി ഈഡന്‍, സിസ്റ്റര്‍ ദിവ്യ തുടങ്ങിയ കത്തോലിക്ക സഭാംഗങ്ങളാണ് ഹിന്ദുക്കളുടെ വിശ്വാസത്തെ മുറിവേല്‍പ്പിച്ചത്. എല്ലാ മതവിഭാഗങ്ങളേയും ഒരുപോലെ കാണേണ്ട ജനപ്രതിനിധികള്‍ ഹൈന്ദവ ജനതയുടെ വിശ്വാസങ്ങളെ അവഹേളിച്ചതില്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്യാപ്റ്റന്‍ കെ. സുന്ദരം, എ.ബി. ബിജു, സി.ജി. രാജഗോപാല്‍, കെ.എസ്. ശിവദാസ്, ടി. വാസുദേവക്കുറുപ്പ്, ടി.എം. അനില്‍ കുമാര്‍, ടി. ബാലചന്ദ്രന്‍, പി.ജി. മനോജ്കുമാര്‍, രാജേഷ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ദേശാഭിമാനി ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് എംപിയുടെ വസതിയുടെ മുന്നില്‍ പോലീസ് തടഞ്ഞു.

shortlink

Post Your Comments


Back to top button