Latest NewsNewsInternational

കോവിഡ് ബാധിക്കുമെന്ന ഭയം; കുഞ്ഞുങ്ങളെ മാസങ്ങളോളം പൂട്ടിയിട്ട് മാതാപിതാക്കള്‍

സ്റ്റോക്ക്‌ഹോം : കോവിഡ് ബാധിക്കുമെന്ന് ഭയന്ന് സ്വീഡനില്‍ നാലു മാസത്തോളം പൂട്ടിയിട്ട കുട്ടികളെ മാതാപിതാക്കള്‍ മോചിപ്പിച്ചു. പത്ത് മുതല്‍ 17 വയസ് വരെയുള്ള മൂന്ന് കുട്ടികളെയാണ് മാര്‍ച്ച് മുതല്‍ നാല് മാസത്തോളം അപ്പാര്‍ട്ട്‌മെന്റില്‍ അടച്ചിട്ടത്. കുട്ടികളെ പരസ്പരം കാണാനും അനുവദിച്ചിരുന്നില്ല.

ഓരോരുത്തരേയും അവരുടെ റൂമുകളിലാക്കി അവിടേക്ക് ഭക്ഷണം നല്‍കുകയായിരുന്നുവെന്ന് തെക്കന്‍ സ്വീഡനിലെ ജോങ്കോപിംഗ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി പറഞ്ഞു. കൂടാതെ വീടിന്റെ വാതിലും അടച്ചിട്ടിരുന്നതിനാല്‍ ആര്‍ക്കും പുറത്തിറങ്ങാനും സാധിച്ചിരുന്നില്ല.

മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ സ്വീഡന്‍ കടുത്ത ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. കൂടാതെ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് മരണ നിരക്കാണ് സ്വീഡനിലാണ്.
.

shortlink

Related Articles

Post Your Comments

Related Articles


Back to top button