Latest NewsIndiaNews

ഗായകന്‍ എസ്.പി. ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനില : തിങ്കളാഴ്ച ശുഭവാര്‍ത്തയുണ്ടാകുമെന്ന് മകന്‍

ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് വെന്റിലേറ്ററില്‍ കഴിയുന്ന ഗായകന്‍ എസ്.പി. ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനില സംബന്ധിച്ച് മകന്‍ ചരണ്‍. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ‘സ്ഥിരത’ തുടരുന്നതായി മകന്‍ എസ്.പി. ചരണ്‍. തുടര്‍ച്ചയായി നാലു ദിവസമായി പുരോഗതിയുണ്ടെന്നും വിഡിയോ സന്ദേശത്തില്‍ ചരണ്‍ പറഞ്ഞു.

Read Also : വാക്‌സിൻ വരുന്നതുവരെ സോഷ്യൽ വാക്‌സിൻ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി

പിതാവിനായി പ്രാര്‍ഥിക്കുന്ന ലോകമെങ്ങുമുള്ള ആരാധര്‍ക്കു നന്ദിയും അദ്ദേഹം അറിയിച്ചു. ദൈവാനുഗ്രഹം കൂടിയുണ്ടെങ്കില്‍ തിങ്കളാഴ്ചയോടെ ശുഭവാര്‍ത്ത പുറത്തുവിടാനാകും – അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 5നാണ് കോവിഡ് ബാധിച്ചതായി എസ്പിബി വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. പിന്നീട് ആരോഗ്യനില മോശമായപ്പോള്‍ ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button