Latest NewsUAENewsGulf

കോവിഡ് കാലത്ത് ഭാഗ്യം തുണയായി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിക്ക് വീണ്ടും കോടികളുടെ സമ്മാനം

ദുബായ് : കോവിഡ് ദുരിതകാലത്ത് ഭാഗ്യം തുണയായി, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കോടികളുടെ സമ്മാനം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. കഴിഞ്ഞ ദിവസം നടന്ന 219-ാം നറുക്കെടുപ്പിൽ  067757 നമ്പർ ടിക്കറ്റിലൂടെ ദുബായിൽ താമസിക്കുന്ന പഞ്ചാബ് സ്വദേശി ഗുർപ്രീത് സിങ്ങിനാണ് 20 കോടിയിലേറെ രൂപ (10 ദശലക്ഷം ദിർഹം) സമ്മാനം തേടിയെത്തിയത്. കഴിഞ്ഞ മാസം 12നായിരുന്നു ഗുർപ്രീത് സിങ് ഈ ടിക്കറ്റ് വാങ്ങിയത്.

Also read : ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നമായ ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ നിര്‍മിക്കുന്നവരെയും ഉപയോഗിക്കുന്നവരെയും തടവിലാക്കണം’- ബ്രസീല്‍ പാര്‍ലമെന്റില്‍ ബില്ല്

സ‌മ്മാന വിവരം കൈമാറാൻ അധികൃതർ ഫോണിൽ ബന്ധപെട്ടപ്പോൾ ഇദ്ദേഹം ആദ്യം തട്ടിപ്പ് ആയിരിക്കും എന്നാണ് കരുതിയത്. പിന്നീട് യാഥാർഥ്യമാണെന്ന് മനസിലാക്കി ഇൗ കോവിഡ് ദുരിത കാലത്ത് ലഭിച്ച വൻ സമ്മാനം ഏറെ സന്തോഷം പകരുന്നതായി ഗുർപ്രീത് പ്രതികരിച്ചു.

അതേസമയം അവശേഷിക്കുന്ന ഒൻപതു സമ്മാനങ്ങളിൽ ആറും, ബിഎംഡബ്ള്യു കാറും ഇന്ത്യൻ പ്രവാസികൾ തന്നെയാണ് സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button