Latest NewsNewsIndia

തീവ്രവാദം, മയക്കുമരുന്നു കടത്ത്, അന്തര്‍ദേശീയ കുറ്റകൃത്യങ്ങള്‍ എന്നിവയെ ഇന്ത്യ ശക്തമായി എതിര്‍ക്കും പ്രതികരിയ്ക്കും : പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

മോസ്‌കോ: തീവ്രവാദം, മയക്കുമരുന്നു കടത്ത്, അന്തര്‍ദേശീയ കുറ്റകൃത്യങ്ങള്‍ എന്നിവയെ ഇന്ത്യ ശക്തമായി എതിര്‍ക്കും പ്രതികരിയ്ക്കും , പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അന്താരാഷ്ട്ര നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും നടപ്പാക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. റഷ്യയില്‍ നടന്ന ഷാങ്ഹായി സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാങ്ഹായിയുടെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഇന്ത്യ വിലമതിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Read Also : ഇന്ത്യയില്‍ നിന്ന് ചൈനയ്ക്ക് ഒന്നിനു പുറകെ ഒന്നായി വന്‍ തിരിച്ചടികള്‍…. ഇന്ത്യയുടെ ഡിജിറ്റല്‍ യുദ്ധത്തില്‍ ചൈനയ്ക്ക് നഷ്ടമാകുന്നത് ഒന്നേ കാല്‍ ലക്ഷം കോടി രൂപ

രാജ്യത്തിനെതിരെയുളള പരമ്ബരാഗതവും അല്ലാത്തതുമായ ഭീഷണികളെ ഇന്ത്യക്ക് നേരിടേണ്ടതുണ്ട്. പ്രത്യേകിച്ചും തീവ്രവാദം, മയക്കുമരുന്നു കടത്ത്, അന്തര്‍ദേശീയ കുറ്റകൃത്യങ്ങള്‍ എന്നിവയെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അതോടൊപ്പം ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിതിയില്‍ അദ്ദേഹം ആശങ്ക അറിയിച്ചു. പരസ്പര ബഹുമാനത്തില്‍ സമാധാനപരമായ ചര്‍ച്ചയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നും ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളോട് രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button