Latest NewsIndia

പിതാവിന്റെ കടയിലേക്ക് സൈക്കിളില്‍ പോകുംവഴി നടന്ന അപകടത്തില്‍ അയൽവാസിയുടെ ഐഫോണിന് കേടു വന്നു, അച്ഛനെ അടിമയാക്കുമെന്ന് അയല്‍വാസിയുടെ ഭീഷണി, 16 കാരൻ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ഗുരുതരാവസ്ഥയിൽ

ന്യൂഡല്‍ഹി: അയല്‍വാസിയുടെ ഐഫോണ്‍ കേടുവരുത്തിയതിന് അപമാനിച്ചതില്‍ മനംനൊന്ത് പതിനാറുകാരന്‍ നാലുനില കെട്ടിടത്തില്‍ നിന്ന് ചാടി. ഡല്‍ഹിയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടി സഫ്ദര്‍ജംഗ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്.പിതാവിന്റെ കടയിലേക്ക് കുട്ടി സൈക്കിളില്‍ പോകുംവഴി നടന്ന അപകടത്തില്‍ ഹണി സിങ് എന്നയാളുടെ ഐഫോണിന് കേടു സംഭവിച്ചിരുന്നു.

ഇതിന്റെ പേരില്‍ ഹണി സിങ് അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഫോണ്‍ ശരിയാക്കി തരാമെന്ന് കുട്ടിയുടെ പിതാവ് വാക്കു കൊടുത്തു.കുട്ടിയുടെ അച്ഛന്‍ പണം സംഘടിപ്പിക്കാന്‍ പോയ സമയത്തും ഇയാള്‍ പതിനാറുകാരനെ തെറിവിളിക്കുകയും മര്‍ദിക്കുകയും ചെയ്തു. പണം നല്‍കാനില്ലാത്തതുകൊണ്ട് പിതാവ് തന്റെ വീട്ടില്‍ അടിമ പണി ചെയ്യാന്‍ വരാമെന്ന് സമ്മതിച്ചു എന്നും ഇയാള്‍ കുട്ടിയോട് പറഞ്ഞു. ഇത് സഹിക്കാന്‍ വയ്യാതെ ഓടിപ്പോയ കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുകയായിരുന്നു.

രണ്ട്​ ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികളുടെ മൃതദേഹം നദിയിൽ നിന്ന് കണ്ടെത്തി, നുഴഞ്ഞു കയറ്റത്തിനിടെ മുങ്ങി മരിച്ചെന്നു നിഗമനം

റിപ്പയറായ ഫോണ്‍ ആപ്പിള്‍ ഷോറുമില്‍ തന്നെ കൊടുക്കണമെന്ന് ഹണി സിങ് നിര്‍ബന്ധം പിടിച്ചു. ആപ്പിള്‍ ഷോറൂമില്‍ ഫോണ്‍ ശരിയാക്കണമെങ്കില്‍ 62,000 ആകുമെന്നും അത്രയും പണം തന്റെ പക്കല്‍ ഇല്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞെങ്കിലും ഹണി സിങ് വഴങ്ങിയില്ല. തുടര്‍ന്ന് 30,000 രൂപ നല്‍കാമെന്ന വ്യവസ്ഥയില്‍ എത്തുകയും തുക ശരിയാക്കാനായി പിതാവ് പോയ സമയത്ത് ഇയാൾ കുട്ടിയെ അപമാനിക്കുകയുമായിരുന്നു.

പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബാംഗങ്ങൾ മാൽവിയ നഗർ പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. സെക്ഷൻ 323/341 ഐപിസി 75 ജെജെ ആക്ട് പ്രകാരം ഇതിനകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ 309 ഐപിസി പ്രകാരം ഡിഡി എൻട്രിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button