Latest NewsNewsInternational

ആകാശത്തുനിന്ന് കഞ്ചാവുമഴ, നിഗൂഢത തുടരുന്നു

എല്ലാവരേയും ഞെട്ടിച്ച് ആകാശത്തുനിന്ന് കഞ്ചാവ് മഴ. ഇസ്രായേലിലെ ടെല്‍ അവീവിലാണ് സെപ്റ്റംബര്‍ മൂന്നിന് ഈ അവിശ്വസനീയമായ സംഭവം നടന്നത്. ആകാശത്തു നിന്ന് ‘കഞ്ചാവുമഴ’തന്നെയാണ് അവിടെ ഉണ്ടായത്. നോക്കെത്തുന്നതിനേക്കാള്‍ ഉയരത്തിലൂടെ പറന്നുപോയ ചില ഹൈ ടെക്ക് ഡ്രോണുകളില്‍ നിന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരത്തോടെ, കുഞ്ഞു കുഞ്ഞു പോര്‍സലീന്‍ പാക്കറ്റുകളിലായി കഞ്ചാവ്, ടെല്‍ അവീവ് നഗരത്തിലെ ജനവാസമേറിയ കേന്ദ്രങ്ങളിലേക്ക് ആകാശത്തുനിന്ന് പറന്നുവീണത്

Read Also : ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സർക്കാർ അന്വേഷിക്കില്ലെ​ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

‘ഗ്രീന്‍ ഡ്രോണ്‍’ എന്ന് പേരുള്ള ഒരു റിക്രിയേഷനല്‍ ഡ്രഗ് പ്രൊമോഷന്‍ സംഘടനയാണ് ചൊവ്വാഴ്ചത്തെ ഈ അഭ്യാസത്തിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനങ്ങള്‍ എങ്കിലും ഇതിനു കൃത്യമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല. നഗരത്തിലെ തെരുവുകളില്‍ ഏറ്റവും ജനത്തിരക്കുള്ള നേരം നോക്കിയായിരുന്നു ഈ കഞ്ചാവുമഴ പെയ്യിച്ചത് എന്നതിനാല്‍ മിക്കവാറും പാക്കറ്റുകള്‍ എല്ലാം തന്നെ, നിരത്തിലുണ്ടായിരുന്ന ജനം കൈക്കലാക്കുകയും ചെയ്തു.

കഞ്ചാവ് അഥവാ മരിജുവാന നിയമവിധേയമാക്കണം എന്നതാണ് ‘ഗ്രീന്‍ ഡ്രോണ്‍’ എന്ന സംഘടനയുടെ ആവശ്യം. ടെലഗ്രാം വഴി അവര്‍ ഇങ്ങനെ ഒരു ‘ഫ്രീ ഡിസ്ട്രിബൂഷന്‍’ ഉണ്ടായിരിക്കുന്നതാണ് എന്ന വിവരം അവരുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ പങ്കിട്ടിരുന്നതിനാല്‍ നിരവധി പേര്‍ അതും പ്രതീക്ഷിച്ച് റോഡരികില്‍ ആകാശത്തേക്കും നോക്കി കാത്തിരിപ്പും ഉണ്ടായിരുന്നു.

ടെല്‍ അവീവിലെ ജനപ്രിയ പ്രതിഷേധ കേന്ദ്രമായ റാബിന്‍ സ്‌ക്വയറില്‍ ആണ് ഇങ്ങനെ ഒരു സംഭവം നടന്നത്. ഇങ്ങനെ ആകാശത്തുനിന്ന് തുരുതുരാ പാക്കറ്റുകള്‍ വന്നു വീഴാന്‍ തുടങ്ങിയപ്പോള്‍ ഡസന്‍ കണക്കിന് പേര്‍ അത് പെറുക്കിയെടുക്കാന്‍ വേണ്ടി റോഡിനു നടുവിലേക്ക് ഇറങ്ങിയതോടെ അവിടെ കാര്യമായ ഒരു ബഹളം തന്നെ ഉണ്ടായി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button