COVID 19Latest NewsNewsKuwaitGulf

കുവൈറ്റിന് ആശ്വാസം : മരണനിരക്ക് കുറയുന്നു : ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് കോവിഡ് മരണവും 720 പുതിയ കേസുകളും

കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് വെള്ളിയാഴ്ച 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 88,963 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4,414 പരിശോധനകളാണ് ഇന്നു നടന്നത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 6,40,634 ആയി.

read also : ഇന്ന് 2655 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു , സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധന

കോവിഡ് ചികിത്സയിലായിരുന്ന മൂന്ന് പേര്‍ ഇന്നു മരിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 540 ആയി. 720 പേരാണു ഇന്നു രോഗ മുക്തരായത് . 79,903 പേര്‍ ഇതുവരെ രാജ്യത്ത് കോവിഡ് മുക്തി നേടി. 8,520 പേര്‍ വിവിധ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതില്‍ 91 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button