Latest NewsIndiaInternational

ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനെക്കാൾ മുന്നിൽ തുര്‍ക്കിയുടെ പങ്ക്

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക എന്നിവ വഴി ക്രമസമാധാനം തകര്‍ക്കുകയാണ് തുര്‍ക്കിയുടെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ന്യൂദല്‍ഹി : ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ തുര്‍ക്കിക്കും പങ്കാളിത്തമുള്ളതായി അന്വേഷണ ഏജന്‍സികള്‍. രാജ്യത്തെ തീവ്ര ഇസ്ലാമിക് ഓര്‍ഗനൈസേഷനുകള്‍ക്കും, ഐഎസ് ഉപവിഭാഗങ്ങള്‍ക്കും പണം നല്‍കുന്നതിന് പിന്നില്‍ തുര്‍ക്കിയാണ്. പ്രസിഡന്റ് തയ്യിബ് എര്‍ദോഗനാണ് ഇതിനു പിന്നിലെന്നാണ് വിലയിരുത്തല്‍. ഇതുവഴി തെക്കന്‍ ഏഷ്യയിലെ മുസ്ലിമുകള്‍ക്കിടയില്‍ പ്രശസ്തി നേടിയെടുക്കാനാണ് തയ്യിബിന്റെ ലക്ഷ്യം.

കൂടാതെ ഇന്ത്യയ്‌ക്കെതിരെ അക്രമം അഴിച്ചുവിടാന്‍ പാക് ഭീകര സംഘടനകളില്‍ തുര്‍ക്കി സമ്മര്‍ദ്ദം ചെലുത്തുന്നതായും ഇന്ത്യന്‍ അന്വഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതോടെ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം കടുപ്പിച്ചിട്ടുണ്ട്.

‘ഫ്രീഡം ഓഫ് സ്പീച്ച്‌ എന്നാല്‍ രാജ്യദ്രോഹം വിളിച്ചുപറയലല്ല’ ഫേസ്‌ബുക്ക് പോസ്റ്റ് കേസിൽ രാജ്യദ്രോഹ കുറ്റം റദ്ദാക്കില്ലെന്ന് കോടതി

ഇന്ത്യ ആസ്ഥാനമായുള്ള തീവ്ര ഇസ്ലാമിക സംഘടനകള്‍ക്ക് ധനസഹായം നല്‍കുക, വ്യക്തമായ മത താല്‍പ്പര്യങ്ങളുള്ള രാഷ്ട്രീയ സംഘടനകളുമായി സഹകരിക്കുക, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക എന്നിവ വഴി ക്രമസമാധാനം തകര്‍ക്കുകയാണ് തുര്‍ക്കിയുടെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

പ്രശസ്തമായ ഹഗിയ സോഫിയ ഉള്‍പ്പടെയുള്ള ക്രിസ്തീയ ദേവാലയങ്ങളെ മുസ്ലിം പള്ളിയാക്കി നിസ്‌കാരത്തിന് വിട്ടുനല്‍കിയതിന് അന്താരാഷ്ട്ര തലത്തില്‍ തുര്‍ക്കിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതിനു പിന്നാലെയാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതായും റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button