Latest NewsInternational

മരിച്ചാലും വേണ്ടില്ല, ഹിജാബ് ഇല്ലാതെ പുറത്ത് വരില്ലെന്ന് ഭൂകമ്പ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയ യുവതി

ഇസ്തംബുള്‍ ; ഭൂകമ്പം നാശംവിതച്ച്‌ ഒരാഴ്ചയ്‌ക്കു ശേഷവും തുര്‍ക്കിയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒട്ടേറെപ്പേരെ ജീവനോടെ പുറത്തെടുത്തു. ഇന്ത്യയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളില്‍ ജീവന്‍ തേടിപ്പിടിക്കുന്നത്. അദിയാമാന്‍ പട്ടണത്തില്‍ ഇന്നലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മിറായ് എന്ന 6 വയസ്സുകാരിയെ ജീവനോടെ പുറത്തെത്തിച്ചു.

എന്നാല്‍ ഇതിനിടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെടുത്തിയിട്ടും ഹിജാബ് ഇല്ലാത്തതിനാല്‍ പുറത്ത് വരില്ലെന്ന് വാശി കാട്ടിയ മറ്റൊരു യുവതിയ്‌ക്കെതിരെ വിമര്‍ശനം ഉയരുന്നു . അതികഠിനമായ പ്രതികൂലാവസ്ഥയില്‍, ഓരോ ആത്മാവും അതിജീവിക്കാന്‍ കഠിനമായി പോരാടുകയും അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് സഹായത്തിനായി കരയുകയും ചെയ്യുന്ന അവസ്ഥയിലാണ് രക്ഷാപ്രവര്‍ത്തകര്‍ ഈ യുവതിയെ രക്ഷപ്പെടുത്തിയത് . എന്നാല്‍ ജീവന്‍ തിരികെ കിട്ടിയ ഉടന്‍ സ്ത്രീ ഹിജാബ് ഇല്ലാതെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തുവരാന്‍ വിസമ്മതിക്കുകയായിരുന്നു .

രക്ഷാസംഘം അവര്‍ക്ക് വെള്ളം നല്‍കിയപ്പോള്‍, സ്ത്രീ ശിരോവസ്ത്രം ആവശ്യപ്പെട്ടു. ‘എനിക്ക് ഹിജാബ് തരൂ.. ഒരു സ്കാര്‍ഫ് എങ്കിലും കൈമാറൂ’, എന്നായിരുന്നു യുവതി പറഞ്ഞ് കൊണ്ടിരുന്നത്.  ഏറെ പണിപ്പെട്ട് രക്ഷിച്ച സംഘങ്ങള്‍ പിന്നീട് യുവതിയ്‌ക്ക് ഹിജാബ് നല്‍കാനായി അലഞ്ഞു . ഏറെ പണിപ്പെട്ടാണ് പിന്നീട് ഇവര്‍ക്കായി സംഘം സ്കാര്‍ഫ് സംഘടിപ്പിച്ച്‌ നല്‍കിയത് . യുവതിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത് . ദുരന്ത ഭൂമിയിലെ ഓരോ നിമിഷത്തിനും ഒരു ജീവന്റെ വിലയുണ്ടെന്നും അത് അറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും ചിലര്‍ പറയുന്നു .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button