KeralaLatest NewsNews

ചവറയില്‍ ഷിബുബേബി ജോണ്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ബിന്ദുകൃഷ്ണ

കൊല്ലം: ചവറ നിയോജക മണ്ഡലത്തില്‍ ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. വന്‍ഭൂരിപക്ഷത്തില്‍ തന്നെ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കും. മണ്ഡലത്തില്‍ യുഡിഎഫിന് ശക്തമായ വേരോട്ടമുണ്ട്. ഔദ്യോഗികമായ പ്രഖ്യാപനം പോലുമില്ലെങ്കിലും ഷിബു ബേബി ജോണ്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ എല്ലായ്‌പ്പോഴും നില്‍ക്കുന്ന നേതാവാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button