Latest NewsIndiaNews

പതിമൂന്നുകാരിയെ പൊലീസുകാരനും മാദ്ധ്യമപ്രവര്‍ത്തകനും അടക്കം എട്ട് പേര്‍ പീഡിപ്പിച്ചതായി പരാതി, ഞെട്ടിപ്പിക്കുന്ന സംഭവം

ഭുവനേശ്വര്‍: പതിമൂന്നുകാരിയെ പൊലീസുകാരനും മാദ്ധ്യമപ്രവര്‍ത്തകനും അടക്കം എട്ട് പേര്‍ പീഡിപ്പിച്ചതായി പരാതി. ഭുവനേശ്വറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പതിമൂന്ന് വയസ് മാത്രമുള്ള തന്റെ മകളെ എട്ട് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി അമ്മയുടെ പരാതി. പരിചയത്തിലുള്ള രണ്ടുപേര്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, മാദ്ധ്യമപ്രവര്‍ത്തകന്‍ പരിചയക്കാരായ രണ്ട് പേര്‍ രണ്ട് സുരക്ഷാ ജീവനക്കാര്‍ എന്നിവരടക്കമുള്ള എട്ട് പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് മാതാവ് തന്റെ പരാതിയില്‍ പറയുന്നു.

Read Also : സംസ്ഥാനത്ത് ക്വാറന്റൈനിലിരുന്ന യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പല തവണയായി പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്നും പരാതിയിലുണ്ട്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും കുറ്റാരോപിതര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടി മാതാപിതാക്കളോട് വിവരങ്ങള്‍ തുറന്ന് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതി സ്വീകരിച്ച പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങള്‍ പെണ്‍കുട്ടി നല്‍കിയതായും പൊലീസ് പറയുന്നു. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button