KeralaLatest NewsNews

മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം : ആറ്റിങ്ങലില്‍ മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. സംഭവത്തില്‍ കല്ലമ്പലം കരവാരം സ്വദേശി നിസാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടി സ്ഥിരമായി ആടുമേയ്ക്കാൻ പോകുന്ന പുരയിടത്തിൽ പോത്തിനെ മേയ്ക്കാൻ വന്ന നിസാർ പെൺകുട്ടിയുമായി സൗഹൃദം നടിച്ചു. ആളൊഴിഞ്ഞ വീട്ടിലും ഇയാളുടെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തി പരിശോധിച്ചപ്പോഴാണ് ഗർഭിണി ആണെന്ന് മനസ്സിലായത്. കല്ലമ്പലം പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ ഫിറോസ്, സബ് ഇൻസ്‌പെക്ടർ ഗംഗപ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button