COVID 19Latest NewsIndia

കോവിഡ് രണ്ടാം ഘട്ട വ്യാപനം തുടങ്ങി: 2021ലും രോഗവ്യാപനം തുടര്‍ന്നേക്കും, ജാഗ്രത നിർദ്ദേശങ്ങളുമായി എയിംസ് ഡയറക്ടര്‍

അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ കോവിഡ് മഹാമാരിക്ക് ശമനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം നടക്കുന്നതായി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ നിരീക്ഷണം. കോവിഡ് രോ​ഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു വിലയിരുത്തല്‍. അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ കോവിഡ് മഹാമാരിക്ക് ശമനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് ടെസ്റ്റുകളുടെ എണ്ണം വര്‍ധിച്ചുവെന്നതാണ്. പത്തു ലക്ഷത്തിലധികം ടെസ്റ്റുകളാണ് ഓരോ ദിവസവും നടത്തുന്നത്. സ്വാഭാവികമായും കൂടുതല്‍ കൊവിഡ് രോഗികളെ കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, കൊവിഡിനെതിരെ ജാഗ്രത പുലര്‍ത്തുന്നതില്‍ ജനങ്ങള്‍ക്കുണ്ടായ അലംഭാവമാണ് രണ്ടാംഘട്ട വ്യാപനത്തിലേക്ക് നയിക്കുന്ന ഘടകമെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവന്ന പലരും മടുത്ത് പിന്മാറി തുടങ്ങിയിരിക്കുന്നു. ഡല്‍ഹിയില്‍ ജനങ്ങളെ മാസ്‌ക് പോലും ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ കണ്ട് തുടങ്ങിയിരിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പലസ്ഥലത്തും ആള്‍ക്കൂട്ടങ്ങള്‍ രൂപപ്പെട്ടതെല്ലാം കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകും. രോഗവ്യാപനം കുറഞ്ഞ് തുടങ്ങുന്നതിനു മുമ്പ് രോഗികളുടെ എണ്ണം വര്‍ധിച്ചേക്കാം. വാക്‌സിന്‍ യാഥാര്‍ത്ഥ്യമാകാന്‍ ഏതാനും മാസങ്ങള്‍കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. വാക്‌സിന്‍ വന്‍തോതില്‍ നിര്‍മ്മിക്കുകയും ലോകം മുഴുവനും എത്തിക്കുകയും ചെയ്താല്‍ മാത്രമെ എല്ലാവര്‍ക്കും വാക്‌സിന്‍ എടുക്കാന്‍ കഴിയൂ.

സാമൂഹ്യ അകലം ഉറപ്പാക്കുക, മാസ്‌ക ധരിക്കുക, കൈ കഴുകുന്ന എന്നീ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ കോവിഡ് ബാധിക്കുന്നത് ഒരു പരിധിവരെ തടയാന്‍ കഴിയുമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button