Latest NewsNewsSports

ഐപിഎൽ: ചെന്നൈ സൂപ്പർ കിങ്സിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസിലും കോവിഡ് സ്ഥിരീകരിച്ചു

ദുബായ്: ഐപിഎല്ലിൽ വീണ്ടും ആശങ്ക. ചെന്നൈ സൂപ്പർ കിങ്സിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസിലും കോവിഡ് സ്ഥിരീകരിച്ചു. ടീമിനൊപ്പമുള്ള അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ടീമിലെ താരങ്ങളുമായോ മറ്റു കോച്ചിങ് സ്റ്റാഫുമായോ യാതൊരു സമ്പർക്കവും ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും ഐ.പി.എൽ അധികൃതർ വ്യക്തമാക്കി.

Read also: എ​സ്പി ബാ​ല​സു​ബ്ര​ഹ്മ​ണ്യം കോ​വി​ഡ് മു​ക്ത​നാ​യി

നേരത്തെ ചെന്നൈ സൂപ്പർ കിങ്സിലെ രണ്ടു താരങ്ങൾ ഉൾപ്പെടെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഐ.പി.എല്ലിന് യു.എ.ഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് രാജസ്ഥാൻ റോയൽസ് ഫീൽഡിങ് പരിശീലകൻ ദിഷാന്ത് യാഗ്നിക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button