Latest NewsNewsInternational

ഈച്ചയെ കൊല്ലാൻ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ചു; ഒരാള്‍ക്ക് പരിക്ക്

പാരീസ് : ഭക്ഷണം കഴിക്കുന്നതിനിടെ ശല്യം ചെയ്‌ത ഈച്ചയെ കൊല്ലാൻ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ച് അപകടം. ഫ്രാന്‍സിലെ ഡോര്‍ഡോണിയിലാണ് സംഭവം നടന്നത്. ഫ്രഞ്ച് മാധ്യമം സ്വിഡ് ക്യസ്റ്റിനെ ഉദ്ധരിച്ച് ബിബിസിയാണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.

പൊലീസ് സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ, വെള്ളിയാഴ്ച വൈകീട്ട് 7.45 ന് ഡോര്‍ഡോണിയിലെ പാരക്കോള്‍ എന്ന പ്രദേശത്തെ തീപിടിച്ച വീട്ടില്‍ താമസിക്കുകയായിരുന്ന 80 വയസുകാരന്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഈ ഈച്ച ശല്യം ചെയ്തു. ഇതോടെ വീട്ടില്‍ പ്രാണികളെ ഓടിക്കുന്ന ഇലക്ട്രിക്ക് റാക്കറ്റ് ഉപയോഗിച്ച് ഇതിനെ കൊല്ലുവാന്‍ ഇയാള്‍ നീങ്ങി.

എന്നാല്‍ ഇതേ സമയം തന്നെ ഇയാളുടെ വീട്ടിലെ ഗ്യാസ് സിലണ്ടര്‍ ലീക്ക് ആയിട്ടുണ്ടായിരുന്നു. അതിന് അടുത്ത് സ്ഥാനം ഉറപ്പിച്ച ഈച്ചയെ ഇലക്ട്രിക്ക് ബാറ്റുകൊണ്ട് തല്ലുന്നതിനിടെ ഉണ്ടായ ചെറിയ ഷോക്കില്‍ സ്ഫോടനവും തീപിടുത്തവും ഉണ്ടാകുകയായിരുന്നു. വീട്ടിലെ താമസക്കാരന് കൈയ്യില്‍ സാരമായ പൊള്ളല്‍ ഏറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വീടിന്‍റെ വലിയൊരു ഭാഗം കത്തിപ്പോയിട്ടുണ്ട്. തുടർന്ന്
അയല്‍ക്കാർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസും അഗ്നിശമന വിഭാഗവും ചേര്‍ന്നാണ് പിന്നീട് വീടിന്‍റെ തീയണച്ചത്.

വീടിന്‍റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തീപിടുത്തത്തില്‍ വീണിട്ടുണ്ട്. പരിക്കേറ്റയാള്‍ നല്‍കിയ മൊഴി പ്രകാരമാണ് പൊലീസ് മാധ്യമങ്ങളോട് കാര്യം വ്യക്തമാക്കിയത്. ഇയാള്‍ ഇപ്പോള്‍ ലിബോണ്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button