Latest NewsIndiaInternational

അതിര്‍ത്തിയില്‍ രണ്ടുവട്ടവും ഇന്ത്യ നൽകിയ കനത്ത തിരിച്ചടി : ഷീ ജിന്‍ പിംഗ് രോഷാകുലനെന്ന് മാധ്യമങ്ങള്‍

ല​ഡാ​ക്ക്: കി​ഴ​ക്ക​ന്‍ ല​ഡാ​ക്ക് സെ​ക്ട​റി​ലെ ഇ​ന്ത്യ- ചൈ​ന അ​തി​ര്‍​ത്തി​യി​ല്‍ വെ​ടി​വ​യ്പ്പ് ന​ട​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍. മൂ​ന്ന് മാ​സ​ത്തി​ലേ​റെ​യാ​യി ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സൈ​നി​ക​ര്‍ നി​ല​കൊ​ള്ളു​ന്ന അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്ത് വെ​ടി​വ​യ്പ്പ് ന​ട​ന്ന​താ​യാ​ണ് വി​വ​രം. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. അ​തേ​സ​മ​യം ഇ​തു​സം​ബ​ന്ധി​ച്ച ഔദ്യോ​ഗി​ക പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല.

അതേസമയം ഡാക്ക് അതിര്‍ത്തിയിലെ ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ ഷീ ജിന്‍പിംഗ് രോഷാകുലനെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങള്‍ക്കു മുമ്പ് പാന്‍ഗോങ്ങിലൂടെ ചൈനീസ് സൈനികര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത് ഇന്ത്യ തടഞ്ഞിരുന്നു. ഈ സംഭവം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെ അസ്വസ്ഥനാക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചൈനയുടെ തോല്‍വിയുടെ ആഴം ലോകമറിയാതിരിക്കാന്‍ വേണ്ടിയായിരിക്കണം, അന്നത്തെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കൃത്യമായ കണക്ക് ഇപ്പോഴും രാജ്യം പുറത്തു വിട്ടിട്ടില്ല. ഇന്ത്യയുടെ ഭാഗത്തും നിന്നും അത്തരത്തിലൊരു പ്രത്യാക്രമണം ചൈനയൊട്ടും പ്രതീക്ഷിച്ചതല്ല.

ചൈനീസ് സൈന്യം പാന്‍ഗോങ്ങിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ദിവസം, സംഘര്‍ഷം ഒഴിവാക്കുന്നതിനായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കമാന്‍ഡര്‍ സേനയെ പിന്‍വലിച്ചതില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം പ്രകോപിതനാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യ ചൈന സംഘർഷത്തിനിടെ കുത്തിത്തിരുപ്പുമായി പാകിസ്ഥാൻ ,ഭീ​ക​ര​രെ ഇ​ന്ത്യ​യി​ലേ​ക്ക് നുഴഞ്ഞു കയറ്റാൻ ശ്രമം

ഇതിന്റെ ഔദ്യോഗിക രേഖകള്‍ പുറത്തു വന്നിട്ടില്ലെങ്കിലും, തന്റെ പിറന്നാളായ ജൂണ്‍ 15ന്, ഗാല്‍വന്‍ വാലിയിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി നേരിട്ടതിന്റെ ക്ഷീണത്തിലിരിക്കുമ്പോള്‍ രണ്ടാം തവണയും ഇന്ത്യയുടെ ഈ പ്രത്യാക്രമണം ഷീജിന്‍ പിംഗിനെ ചൊടിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button