Latest NewsNewsIndia

വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മകനെ കുത്തിക്കൊലപ്പെടുത്തി

നോയിഡ: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് വിരമിച്ച ദില്ലി പോലീസ് ഉദ്യോഗസ്ഥന്റെ മകനെ കുത്തിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ദാദ്രി പ്രദേശത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് ആണ് സംഭവം. ഷേര്‍ സിംഗ് എന്ന ഷെരു ആണ് മരിച്ചത്. ദില്ലി പോലീസില്‍ നിന്ന് വിരമിച്ചയാളാണ് ഇയാളുടെ പിതാവ്. കേസുമായി ബന്ധപ്പെട്ട് ദാദ്രി പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ തിങ്കളാഴ്ച ഓട്ടോറിക്ഷയില്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് ഷേര്‍ സിംഗുമായി വഴക്കുണ്ടായതായും ഈ വഴക്കിനിടയില്‍ പ്രതികളില്‍ ഒരാളെ ഷെരു മര്‍ദ്ദിച്ചുവെന്നും ഗ്രേറ്റര്‍ നോയിഡയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു. .

അതേസമയം, മറ്റ് വശങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താന്‍ കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കുകയാണെന്നും കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button