Latest NewsNewsIndia

വഴക്കിനിടെ യുവാവിനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു: പ്രായപൂർത്തിയാകാത്ത 2 കുട്ടികൾ പിടിയിൽ

ഡൽഹി: വഴക്കിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 2 കുട്ടികളെ പൊലീസ് പിടികൂടി. നോർത്ത് ഈസ്റ്റ് ഡൽഹി മേഖലയിൽ ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെ നടന്ന സംഭവത്തിൽ ഡൽഹി സ്വദേശിയായ കാശിഫ് (18) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 15 വയസുകാരായ 2 കുട്ടികളാണ് പൊലീസിന്റെ പിടിയിലായത്.

കൊല്ലപ്പെട്ട കാശിഫ്, കുട്ടികളുമായി വഴക്കിലേർപ്പെട്ടിരുന്നു. ഇവരെ ഇയാൾ സ്ക്രൂഡ്രൈവർ കാട്ടി ഭീഷണിപ്പെടുത്തി. തുടർന്നുണ്ടായ അടിപിടിക്കിടെ കുട്ടികളിൽ ഒരാൾ സ്ക്രൂഡ്രൈവർ തട്ടിയെടുത്ത് കാശിഫിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു എന്ന് ഡൽഹി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ജോയ് തിർക്കി വ്യക്തമാക്കി. നിരവധി തവണ നെഞ്ചിൽ കുത്തേറ്റ കാശിഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button