Latest NewsNewsInternational

പറന്നുയര്‍ന്നത് യുഎസ് വിമാനം : എന്നാല്‍ പിന്നീട് കാണപ്പെട്ടത് മലേഷ്യന്‍ വിമാനമായി … ആരോപണവുമായി ചൈന

ബീജിംഗ് : പറന്നുയര്‍ന്നത് യുഎസ് വിമാനം , എന്നാല്‍ പിന്നീട് കാണപ്പെട്ടത് മലേഷ്യന്‍ വിമാനമായി . പുതിയ ആരോപണം ഉന്നയിച്ച് ചൈന.
അമേരിക്കന്‍ സൈന്യത്തിന്റെ ചാര വിമാനം ദക്ഷിണ ചൈനാക്കടലില്‍ രഹസ്യാന്വേഷണത്തിനായി മലേഷ്യന്‍ വിമാനമായി വേഷംമാറിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 8 ന് രാവിലെയാണ് സംഭവം. ചൊവ്വാഴ്ച, ഒരു യുഎസ് ചാര വിമാനം ചൈനയുടെ ഹൈനാന്‍ ദ്വീപിനും പാരസെല്‍ ദ്വീപുകള്‍ക്കുമിടയിലൂടെ നിരീക്ഷണം നടത്തി മടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.

Read Also : കൊറോണ വൈറസ് തടയാൻ ​ഗോമൂത്രം കൊണ്ട് തയ്യാറാക്കിയ സാനിറ്റൈസറുമായി കമ്പനി ; ബുക്കിങ് ആരംഭിച്ചു

റഡാറുകളെയും എടിസി സംവിധാനങ്ങളെയും കബളിപ്പിക്കാന്‍ യുഎസ് വിമാനം കുറച്ചു നേരത്തേക്ക് മലേഷ്യന്‍ വിമാനമായി വേഷംമാറുകയായിരുന്നു എന്നാണ് ചൈന ആരോപിക്കുന്നത്. ഇത് ഏറെ അപകടകരമായ നീക്കമാണെന്നാണ് മിക്കവരും പറയുന്നത്. വിമാനത്തിന്റെ ഈ വേഷമാറ്റം സിവിലിയന്‍, സൈനിക വിമാനങ്ങള്‍ ആശയക്കുഴപ്പത്തിലാക്കുന്നതിനുള്ള അപകടസാധ്യത ഉയര്‍ത്തുന്നു. ഇത്തരം നീക്കങ്ങള്‍ മുന്‍കാലങ്ങളില്‍ വിമാന വെടിവയ്പുകള്‍ക്ക് കാരണമായിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button